UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശെല്‍വരാജിന്റെ ചതിക്ക് സിപിഐഎം പകരം വീട്ടി

അഴിമുഖം പ്രതിനിധി

നെയ്യാറ്റിന്‍കരയില്‍ സിപിഐഎം പകരം വീട്ടി. സംസ്ഥാനത്ത് ഭരണം പിടിച്ചെടുത്തത് ഉമ്മന്‍ചാണ്ടിക്ക് അടികൊടുത്ത സിപിഐഎം പുറത്തുപോകുന്ന നിയമസഭയിലെ ചാണ്ടിയുടെ തുറപ്പുചീട്ടായി മാറിയ ശെല്‍വരാജിനെ പരാജയപ്പെടുത്തി പകരം വീട്ടാനും കഴിഞ്ഞു. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിലും നെയ്യാറ്റിന്‍കര സിപിഐഎമ്മിനൊപ്പമായിരുന്നു. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങളില്‍ അപ്രതീക്ഷിതമായി ശെല്‍വരാജ് സിപിഐഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാലുമാറ്റമായി മാറി. എംഎല്‍എ സ്ഥാനം രാജി വച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ശെല്‍വ രാജ് ടിപി കൊലപാതക പ്രതിഷേത്തില്‍ വിജയിച്ചു കയറുകയും ചെയ്തു.

സിപിഐഎമ്മിനുവേണ്ടി ശെല്‍വരാജില്‍ നിന്നും മണ്ഡലം തിരിച്ചു പിടിച്ചത് കെ ആന്‍സലനാണ്. 9543 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആന്‍സലന്‍ പിടിച്ചത്. 63,559 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ശെല്‍വരാജിന് 54,016 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപി 15,531 വോട്ടുകളും പിടിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ പിടിച്ച വോട്ടിന്റെ പകുതി മാത്രമേ ബിജെപി സ്ഥാനാര്‍ത്ഥിയായ പുഞ്ചക്കരി സുരേന്ദ്രന് പിടിക്കാന്‍ കഴിഞ്ഞുള്ളൂ.

ഉപതെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ നാടാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നതിനെ ഉപയോഗിച്ച ബിജെപി നായര്‍, ഈഴവ വോട്ടുകള്‍ പിടിച്ചിരുന്നു. ആ വോട്ടുകള്‍ അവര്‍ക്ക് നഷ്ടമായെന്ന് പുഞ്ചക്കരിക്ക് ലഭിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍