UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും പി കെ ജയലക്ഷ്മിയെ സഹായിച്ചില്ല

അഴിമുഖം പ്രതിനിധി

സ്വയംകൃതാനര്‍ത്ഥം എന്ന് വിലയിരുത്താവുന്ന ഫലമാണ് മാനവന്തവാടിയില്‍ പി കെ ജയലക്ഷ്മിയുടെ തോല്‍വി. സുല്‍ത്താന്‍ ബത്തേരിക്കൊപ്പം പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടി സിപിഐഎമ്മിലെ ഒ ആര്‍ കേളുവിനെയാണ് ജയലക്ഷ്മിയെ മടുത്ത ജനങ്ങള്‍ തെരഞ്ഞെടുത്തത്. രാഹുല്‍ ഗാന്ധിയുടെ ചിറകിലേറി 2011-ല്‍ കന്നി നിയമസഭാംഗമായും അവിചാരിതമായി മന്ത്രിയായും മാറിയ ജയലക്ഷ്മി വന്ന വഴി മറന്നില്ല. രണ്ടാം തെരഞ്ഞെടുപ്പിന് മുന്നേ പഴി കേട്ടിരുന്ന മണ്ഡലം കമ്മിറ്റികളില്‍ കരഞ്ഞ് മാപ്പ് ചോദിച്ചാണ് പ്രചാരണം തുടങ്ങിയത്. ഭരണമിടുക്കിന് അപ്പുറം അഴിമതിക്കാരായ സഹപ്രവര്‍ത്തകരോടൊപ്പം പരാജയമറിഞ്ഞ ജയലക്ഷ്മിയുടെ പ്രധാന പരിമിതികള്‍ അവരുടെ കഴിവില്ലായ്മയും ഭരണ രംഗത്തെ അപരിചിതത്വവും ആയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്‍പ്പെടെയുള്ളവരുടെ കര്‍തൃത്വവും ഭരണത്തിലുടനീളം പ്രകടിപ്പിച്ച ജയലക്ഷ്മി പ്രാദേശികമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ ആര്‍ജ്ജിക്കുന്നതിലും പരാജയപ്പെട്ടു. ഇതാണ് മന്ത്രിസഭയിലെ ഏക പെണ്‍തരിയുടെ തോല്‍വിക്ക് ഇടയാക്കിയത്.

സിപിഐഎം സ്ഥാനാര്‍ത്ഥി ഒ ആര്‍ കേളു 62,436 വോട്ടുകളും ജയലക്ഷ്മി 61,129 വോട്ടുകളും ബിജെപി 16,230 വോട്ടുകളും നേടി. 1307 വോട്ടാണ് സിപിഐഎമ്മിന്റെ ഭൂരിപക്ഷം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍