UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഫ്ബിയിലെ സംഘികള്‍ക്ക് വോട്ടുണ്ടായിരുന്നുവെങ്കില്‍ തൃത്താലയില്‍ ബിജെപി ജയിച്ചേനെ

അഴിമുഖം പ്രതിനിധി

ഫേസ്ബുക്കിലെ മിന്നുന്ന പ്രകടനം തെരഞ്ഞെടുപ്പ് അങ്കത്തിലും കാഴ്ച വയ്ക്കാനായതാണ് തൃത്താലയിലെ വി ടി മേന്മ. നവമാധ്യമങ്ങളിലെ ഇടപെടലിന്റെ പേരില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന പേര് ദോഷം തൃത്താലയിലെ വിജയത്തോടെ മാറിയെന്ന് ബല്‍റാമിന് ആശ്വസിക്കാം. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച് കൈയടി വാങ്ങിയ സുബൈദ ഇസ്ഹാക്കിനെ രംഗത്തിറക്കിയിട്ടും എല്‍ഡിഎഫ് തരംഗത്തിന്റെ മേല്‍ക്കൈയിലും ബല്‍റാമിനെ വീഴ്ത്താനായില്ല. ഫേസ് ബുക്കിലും ഫ്ലക്‌സിലും നിറഞ്ഞാല്‍ ജനങ്ങള്‍ തുണയ്ക്കില്ലെന്ന് വാദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിജയം.

വി ടി 66,505 വോട്ടുകളാണ് പിടിച്ചത്. സുബൈദ ഇസ്ഹാക് 55,958 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിയുടെ വിടി രമ 14,510 വോട്ടുകളാണ് പിടിച്ചത്. സോഷ്യല്‍ മീഡിയയിലെ ബിജെപിക്കാര്‍ക്ക് തൃത്താലയില്‍ വോട്ടു ചെയ്യാന്‍ കഴിയുമായിരുന്നു എങ്കില്‍ രമയുടെ ഭൂരിപക്ഷം ലക്ഷം കഴിഞ്ഞേനേ. ഫേസ്ബുക്കില്‍ ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ പ്രധാന ശത്രുക്കളിലൊരാള്‍ വി ടിയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍