UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെളിഞ്ഞത് വോട്ട് അരിവാളിനും മനസ്സ് ബി.ജെ.പിക്കുമെന്ന മലയാളിയുടെ ഹിപ്പോക്രസി

Avatar

സിവിക് ചന്ദ്രന്‍

അപ്രതീക്ഷിത വിജയമല്ല എല്‍ ഡി എഫിന്‍റേത്.  മറ്റ് ഓപ്ഷനുകളില്ലാത്തതുകൊണ്ടാണ് ഈ വിജയം. 5 വര്‍ഷത്തെ ഭരണ മികവ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പോലും കഴിയാത്ത നിലയില്‍ യു.ഡി.എഫ് അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു. യു.ഡി.എഫ് ന് മേലുള്ള നെഗറ്റീവ് വോട്ടുകളാണ് ഇടതിന് ലഭിച്ചത്. നീര ചെത്താനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയ യു.ഡി.എഫ് ന് അവരുടെ പിന്തുണ ലഭിച്ചില്ല. ആദിവാസി സ്വയംഭരണനിയമം നടപ്പിലാക്കാന്‍ അനുകൂല നിലപാടെടുത്ത സര്‍ക്കാരിനെ ആദിവാസികളും തുണച്ചില്ല.

നിയമസഭയിലെ പ്രാതിനിധ്യം ഏറെയില്ലെങ്കിലും നിരവധി മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാമതെത്തിയത് ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് കാണിക്കുന്നു. വോട്ട് അരിവാളിനും മനസ്സ് ബി.ജെ.പിക്കുമെന്ന് മലയാളിയുടെ ഹിപ്പോക്രസിയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വ്യാജ ഫാസിസ്റ്റ് ഭീഷണി സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടുകള്‍ ശേഖരിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു.  എല്‍.ഡി.എഫ് നോട് പ്രിയം തോന്നിയുള്ള വോട്ടുകളല്ല മറിച്ച് യു.ഡി.എഫ് ന് നെഗറ്റീവായ വോട്ടുകളാണ് വിജയം നിര്‍ണ്ണയിച്ചത്. ബി.ജെ.പി നേതൃനിര മാധ്യമങ്ങളെ സ്വാധീനിച്ചാണ് തൃകോണമത്സര പ്രതീതി ജനിപ്പിച്ചത്. കേരളത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരിക്കാന്‍ ജനപിന്തുണയില്ലാത്ത സി.പി.ഐ പോലുള്ള പാര്‍ട്ടികള്‍ക്ക് രണ്ടക്കത്തിലുള്ള നിയമസഭാംഗത്വവും മന്ത്രിസ്ഥാനവും നേടാന്‍ വ്യാജഫാസിസ്റ്റ് ഭീതി സഹായിച്ചു. 

തെരഞ്ഞെടുപ്പ് ഫലം യാഥാര്‍ത്ഥ്യബോധത്തിലേക്ക് വരാന്‍ കേരളീയ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. ജനങ്ങളെ സത്യസന്ധമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ബി.ജെ.പി യുടെ സ്വാധീനം ശക്തമാണ് എന്ന യാഥാര്‍ത്ഥ്യമാണത്. നിയമസഭയില്‍ അംഗത്വവും സംസ്ഥാനത്താകെ സ്വാധീനവും തെളിയിച്ച ബിജെപി യുടെ ഉത്തരവാദിത്വവും വര്‍ദ്ധിക്കുകയാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി മെരുക്കപ്പെടാന്‍ ബി.ജി.പി യും തയ്യാറാവും. കയ്യടക്കിയ വിജയം ജനാനുകൂലമായി എങ്ങനെ പോസിറ്റീവായി  വരുന്ന അഞ്ചു കൊല്ലം എങ്ങനെ ഭരിക്കാം എന്നതാണ് എല്‍ ഡി എഫിന്റെ വെല്ലുവിളി.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍