UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിയുടെ വള്ളിയും തെറ്റി പുള്ളിയും തെറ്റി

Avatar

അഴിമുഖം പ്രതിനിധി

‘ആരെ പിന്തുണക്കുന്നോ അവർ തോൽക്കും തോൽക്കും’. വെള്ളാപ്പള്ളി നടേശനെ കുറിച്ച് പറയുന്ന കാര്യമാണിത്. പിസി വിഷ്ണുനാഥ് ജയിച്ചാൽ മീശ വടിക്കും എന്ന് കഴിഞ്ഞ തവണ പറഞ്ഞു. ഇത്തവണ തോറ്റെങ്കിലും കഴിഞ്ഞ തവണ വിഷ്ണുനാഥ് ചെങ്ങന്നൂരിൽ നിന്നും നല്ല ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. മീശ വടിക്കാനുള്ള ബ്ലേഡ് കെ എസ് യു പ്രവർത്തകർ കണിച്ചുകുളങ്ങരയ്ക്കു അയച്ചു കൊടുത്തു. വി എം സുധീരനെ ശത്രു ആക്കിയ കാലം മുതൽക്കാണ് അദ്ദേഹത്തിന് നല്ല കാലം തുടങ്ങിയത്. ആലപ്പുഴയിൽ സുധീരനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്ത  സമയത്ത് സുധീരൻ ലോക്സഭയിലേക്കു വിജയിച്ചത്.

കെസി വേണുഗോപാലിനാണ് ഇത് പോലെ ‘വെറുപ്പിക്കൽ സൗഭാഗ്യം’ ‘കിട്ടിയത്. കെ സി വേണുഗോപാലിനെ എതിർക്കണം എന്നവശ്യപ്പെട്ടപ്പോൾ അംഗീകരിക്കാതിരുന്ന ചേർത്തല എസ് എൻ ഡി  പി യൂണിയൻ അഡ്മിനിസ്ട്രേറ്ററെ ഉടൻ പുറത്താക്കുകയാണ് ചെയ്തത്. ഒന്നിൽ കൂടുതൽ തവണ ആരെയും ജയപ്പിക്കാത്ത  ആലപ്പുഴ വേണുഗോപാലിനെ ഡൽഹിക്ക് അയച്ചു. സരിത ആരോപണ വിധേയൻ ആയിരിക്കുന്ന കാലത്താണ് ഈ വിജയം.

ആറുമാസം പോലും പ്രായമില്ലാത്ത പാർട്ടിയുമായിട്ടാണ് ഇത്തവണ വെള്ളാപ്പള്ളി ഗോദയിൽ ഇറങ്ങിയത്‌. രണ്ടു ബിഡിജെ എസ് എം എൽ എ മാരെ വിജയിപ്പിച്ചെടുത്താൽ ഡൽഹിയിൽ തുഷാറിനു ലഭിക്കുന്ന മന്ത്രി സ്ഥാനത്തിലായിരുന്നു കണ്ണ്. ഉടുമ്പൻ ചോലയിലും കുട്ടനാട്ടിലും വിജയിക്കും എന്ന് തന്നെ ഉറപ്പിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ കുപ്രസിദ്ധമായ നാവു ദോഷം ഉടുമ്പൻ ചോലയിൽ സംഭവിച്ചു. സിപിഎം സ്ഥാനാർഥി എം എം മണിയെ കരിങ്കുരങ്ങിനോട് ഉപമിച്ചു. ഇതോടെ വോട്ടെടുപ്പിന് നാല് ദിവസം മുൻപ് ഉടുമ്പൻ ചോലയിൽ ബിഡിജെ എസ് പ്രവർത്തനത്തെ മരവിച്ചു.

സംസ്ഥാനത്ത് ബിഡിജെഎസ്സിന്റെ സഹകരണത്തോടെ . അണിയിച്ചൊരുക്കിയ എൻ ഡി എ  എഴു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും ബിഡിജെ എസ് സ്ഥാനാര്‍ത്ഥികൾ മത്സരിച്ചിടത്ത് ഇങ്ങനെ ഒരു നേട്ടം സാധിച്ചില്ല. പക്ഷെ പല മണ്ഡലങ്ങളിലും എൻ ഡി എ വോട്ട് ഷെയർ മൂന്നിരട്ടിയായി വർധിച്ചു എന്നതിൽ ബിഡിജെഎസിന് അഭിമാനിക്കാം. തിരുവല്ലയിൽ 31439, കാഞ്ഞിരപ്പള്ളിയിൽ 31411, റാന്നിയിൽ 28201 അരൂരിൽ  27753, തൊടുപുഴയിൽ  28845, ഇടുക്കിയിൽ 27403, ഏറ്റുമാനൂരിൽ 27540,  വോട്ട് ബിഡി ജെ എസ് സ്ഥാനാർഥികൾക്ക്  നേടാൻ കഴിഞ്ഞത് ചരിത്രനേട്ടമായി വിലയിരുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍