UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐ സ്ഥാനാര്‍ത്ഥികളായി, പട്ടികയില്‍ പികെവിയുടെ മകളും ജെഎന്‍യു വിദ്യാര്‍ത്ഥിയും

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ രണ്ട് തവണ കാലാവധി പൂര്‍ത്തിയാക്കിയ എംഎല്‍എമാരില്‍ കെ അജിത്ത് ഒഴികെ മറ്റു ആറു പേരേയും സിപിഐ വീണ്ടും മത്സരിപ്പിക്കും. ഇന്ന് ചേര്‍ന്ന സിപിഐ നിര്‍വഹാക സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. മുല്ലക്കര രത്‌നാകരന്‍(ചടയമംഗലം), ഇ എസ് ബിജിമോള്‍ (പീരുമേട്), പി തിലോത്തമന്‍(ചേര്‍ത്തല), പി.രാജു(പുനലൂര്‍) എന്നിവരാണ് വീണ്ടും മത്സരിക്കാന്‍ അനുമതി ലഭിച്ച എംഎല്‍എമാര്‍. മറ്റു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ സിപിഐ തീരുമാനിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥിയും എ ഐ എസ് എഫ് നേതാവുമായ മുഹമ്മദ് മുഹസിനെ പട്ടാമ്പിയില്‍ മത്സരിപ്പിക്കും.

സി ദിവാകരനെ കരുനാഗപ്പള്ളിയില്‍ നിന്നും നെടുമങ്ങാട്ടേയ്ക്ക് മാറ്റി മത്സരിപ്പിക്കും.കരുനാഗപ്പള്ളിയില്‍ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രനാണ് പകരം മത്സരിക്കുക. കൂടാതെ കൈപ്പമംഗലം എം.എല്‍.എയായ വി.എസ് സുനില്‍കുമാര്‍ തൃശൂരിലും മത്സരിക്കും.

എംഎല്‍എമാരായ വി.ശശി (ചിറയിന്‍കീഴ്), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഗീത ഗോപി (നാട്ടിക), ജി എസ് ജയലാല്‍ (ചാത്തന്നൂര്‍), ഇ ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ഇ.കെ.വിജയന്‍ (നാദാപുരം) എന്നിവര്‍ വീണ്ടും നിലവിലെ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും.

അജിത്തിന് പകരം വി.കെ ആശയാണ് വൈക്കത്ത് സിപിഐയ്ക്കുവേണ്ടി ജനവിധി തേടുക. പറവൂരില്‍ മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍നായരുടെ മകള്‍ ശാരദ മോഹനന്‍ സ്ഥാനാര്‍ഥിയാകും.

കെ.പി സുരേഷ് രാജ് മണ്ണാര്‍ക്കാട്ടും മുന്‍ മന്ത്രി വി.കെ രാജന്റെ മകന്‍ വി.ആര്‍ സുനില്‍കുമാര്‍ കൊടുങ്ങല്ലൂരിലും എ.ഐ.വൈ.എഫ് നേതാവ് കെ രാജന്‍ ഒല്ലൂരിലും കാഞ്ഞിരപ്പള്ളിയില്‍ വി.ബി.ബിനുവും ഇരിക്കൂരില്‍ കെ.ടി ജോസും തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലത്തും കൈപ്പമംഗലത്ത് ടൈറ്റസ് മാസ്റ്ററും ഹരിപ്പാട് പി.പ്രസാദും മൂവാറ്റുപുഴയില്‍ എല്‍ദോസ് ഏബ്രഹാമും മത്സരിക്കും. ഏറനാട്, മഞ്ചേരി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍