UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലം ചുവക്കുന്നു

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആവർത്തിച്ചു കൊല്ലം ജില്ലയിലെ  എൽ .ഡി .എഫ് മുന്നിൽ . മന്ത്രി ഷിബു ബേബി ജോൺ ചവറയിൽ പിന്നിലാണ്.  വിജയൻ പിള്ളയാണ് ലീഡ് ചെയ്യുന്നത് .  താര മത്സരം നടക്കുന്ന പത്തനാപുരത്ത് യു .ഡി .എഫിലെ ജഗദീഷിനേക്കാൾ തുടക്കം മുതൽക്കേ ഗണേഷ്കുമാർ മുന്നിലാണ്. കടുത്ത മത്സരം നടക്കുന്നു എന്ന് പറഞ്ഞു കേട്ടിരുന്ന   കുണ്ടറ യിൽ രാജ് മോഹൻ ഉണ്ണിത്താൻ പിന്നിലാണ് . വിഎസ് പക്ഷക്കാരിയായ മെഴ്സിക്കുട്ടി അമ്മ യാണ് എതിരാളി .കരുനാഗപ്പള്ളിയിൽ യൂത്ത് കോൺ ഗ്രസ് നേതാവ് ലീഡ് ചെയ്യുന്നത് മാത്രമാണ് യു ഡി എഫിന് ഏക ആശ്വാസം , വി എം സുധീരന്റെ സ്ഥാനാർഥി സൂരജ് രവിയെ പിന്നിലാക്കി കൊല്ലത്ത് മുകേഷ് തുടക്കം മുതൽക്കേ  ലീഡ് ചെയ്യുന്നു . തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് മാത്രം ഇടതു പാളയത്തിൽ എത്തിയ കോവൂർ കുഞ്ഞുമോൻ മുന്നിലാണ് , 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍