UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം ഇടതു തരംഗത്തിലേക്ക്

അഴിമുഖം പ്രതിനിധി

ആദ്യഘട്ടത്തില്‍ ഉണ്ടായ ഇഞ്ചോടിഞ്ച് പോരാട്ടം കടന്ന് കേരളത്തില്‍ ഇടതു തരംഗം വ്യക്തമാകുന്നു. ഇതുവരെ പുറത്തുവന്ന ലീഡ് നിലയനുസരിച്ച് എല്‍ഡിഎഫ് 90 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച സീറ്റുകള്‍ കടന്നുള്ള മുന്നേറ്റമാണ് ഇപ്പോള്‍ എല്‍ഡിഎഫ് നടത്തുന്നത്. തൃശൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിശക്തമായ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തുന്നത്. അതേസമയം എല്‍ഡിഎഫിന്റെ ശക്തകേന്ദ്രമായി കരുതിയ കോഴിക്കോട് യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. കാസര്‍ഗോഡും കോട്ടയത്തും യുഡിഎഫ് നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്നു. ഏറ്റവും വലിയ തിരച്ചടി ഇത്തവണ ലീഗിന് വലിയ തിരിച്ചടി കിട്ടുമെന്നാണ് കരുതുന്നത്. ലീഗ് കോട്ടകള്‍ പിടിച്ചെടുക്കാന്‍ സ്വതന്ത്രരെ നിര്‍ത്തി കളിച്ച എല്‍ഡിഎഫിന്റെ കളി വിജയിക്കുന്നതായാണ് കാണുന്നത്. പല ലീഗ് ശക്തികേന്ദ്രങ്ങളും തകരുമെന്നുമാണ് കരുതുന്നത്. ഇടുക്കിയില്‍ ആദ്യത്തെ നിരാശ മറികടന്ന് എല്‍ഡിഎഫ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നു.

ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വസ്തുത അഞ്ചു മന്ത്രിമാര്‍ ഇപ്പോള്‍ പിന്നില്‍ നില്‍ക്കുകയാണ്. കെ പി മോഹനന്‍, പി കെ ജയലക്ഷ്മി, അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍, ഇബ്രാംഹി കുഞ്ഞ്് എന്നിവര്‍ പിന്നില്‍ നില്‍ക്കുന്നു.
നേമത്ത് കൃത്യമായി ഒ രാജഗോപാല്‍ ലീഡ് നിലനിര്‍ത്തി മുന്നിട്ടു നില്‍ക്കുകയാണ്. വി ശിവന്‍കുട്ടിയെക്കാള്‍ നാലായിരത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുയാണ്. എന്‍ഡിഎ ഇപ്പോള്‍ രണ്ടു സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ധര്‍മടത്ത് പതിനായിരം വോട്ടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മലപ്പുറത്ത് വി എസിന്റെ ലീഡ് ആറായിരം കടന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍