UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലമ്പുഴയില്‍ കോണ്‍ഗ്രസ് ബിജെപിയോട് തോറ്റു

അഴിമുഖം പ്രതിനിധി

വിഎസ് ജയിച്ച മലമ്പുഴയില്‍ ബിജെപിയിലെ കൃഷ്ണകുമാറാണ് രണ്ടാമത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 23,440 ആയിരുന്നുവെങ്കില്‍ ഇത്തവണ 27,142 ആയി ഉയര്‍ന്നു. മൂന്നാമത് എത്തിയ യുഡിഎഫിലെ വിഎസ് ജോയിയും കൃഷ്ണകുമാറും തമ്മിലെ വോട്ട് വ്യത്യാസം 10914 ആണ്. വിഎസിന്റെ മിന്നുന്ന വിജയത്തേക്കാളേറെ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്നത് ബിജെപിയുടെ മുന്‍തൂക്കവും ജോയിയുടെ പിന്നോട്ടടിയുമാണ്.

ചിലരുടെ വക്രബുദ്ധിയില്‍ കുരുങ്ങി തമിഴ് വോട്ടുകളില്‍ കണ്ണുവച്ച എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ശ്രീധറിന് മൂവായിരം വോട്ടുകളേ നേടാനായുള്ളൂ. മലമ്പുഴയില്‍ വിഎസിന്റെ സര്‍വാധിപത്യമാണെന്ന് ചുരുക്കം. വിഎസ് 73,299 വോട്ടുകളും കൃഷ്ണകുമാര്‍ 46,157 വോട്ടുകളും വിഎസ് ജോയി 35,333 വോട്ടുകളും നേടി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍