UPDATES

News

രവീഷ് തന്ത്രി മഞ്ചേശ്വരത്തായിരുന്നുവെങ്കില്‍ കഥ മാറിയേനേ

Avatar

അഴിമുഖം പ്രതിനിധി

സിപിഐഎം വേലികെട്ടിയ മഞ്ചേശ്വരത്ത് ഇക്കുറിയും താമര വിരിഞ്ഞില്ല. എങ്കിലും ബിജെപിയുടെ കെ സുരേന്ദ്രന്‍ വിജയത്തിന്റെ വക്കുവരെയെത്തി. വെറും 89 വോട്ടിനാണ് മുസ്ലിംലീഗിന്റെ സിറ്റിങ് എംഎല്‍എ അബ്ദുള്‍ റസാഖിനോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡും ബിജെപിയുടെ രവീഷ് തന്ത്രി രണ്ടാം സ്ഥാനത്ത് എത്തി. രവീഷിനെ നേരത്തെ മഞ്ചേശ്വരത്ത് നിര്‍ത്തുന്നകാര്യം പാര്‍ട്ടി പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ആ സീറ്റ് സുരേന്ദ്രന് തന്നെ നല്‍കുകയും ചെയ്തു. കന്നഡ, തുളു വോട്ടര്‍മാര്‍ ധാരാളമുള്ള മഞ്ചേശ്വരത്ത് ഒരു പക്ഷേ രവീഷിന് താമര വിരിയിക്കാന്‍ കഴിഞ്ഞേനെ. ജില്ലയിലെ ശേഷിക്കുന്ന മൂന്ന് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. ഇതില്‍ ഏറെ ശ്രദ്ധേയമായത് ഉദുമയിലെ കെ കുഞ്ഞിരാമന്റെ വിജയം തന്നെ. ഉദുമ പിടിച്ചെടുക്കാന്‍ കണ്ണൂരില്‍ നിന്നും പുറപ്പെട്ട കെ സുധാകരന് ഉദുമയില്‍ കാലിടറി.

ഉദുമയില്‍ കെ സുധാകരന്‍ പരാജയപ്പെട്ടത് പോലെ തന്നെ കണ്ണൂരില്‍ നിന്നും തലശേരിയിലേക്ക് മാറ്റപ്പെട്ട എപി അബ്ദുള്ളക്കുട്ടി അവിടേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തൊട്ടുമുമ്പായി എ ഗ്രൂപ്പില്‍ നിന്നും ഐ ഗ്രൂപ്പില്‍ നിന്നും ചേക്കേറിയ സതീശന്‍ പാച്ചേനി യുഡിഎഫിന്റെ ഉറച്ച കോട്ടയായ കണ്ണൂരില്‍ പരാജയമേറ്റുവാങ്ങി. കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ ആയിരത്തിലേറെ വോട്ടുകള്‍ക്ക് പാച്ചേനിയെ പരാജയപ്പെടുത്തി കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. തലശേരിയില്‍ അബ്ദുള്ളക്കുട്ടി വന്‍ മാര്‍ജ്ജിനിലാണ് സിപിഐഎമ്മിന്റെ ഷംസീറിനോട് പരാജയപ്പെട്ടു. ഇരിക്കൂറില്‍ വിമത ശല്യം ഉണ്ടായിരുന്നിട്ടു കൂടി മന്ത്രി കെസി ജോസഫ് ജയിച്ചു കയറി. അഴീക്കോട് എംവി നികേഷ് കുമാറിലൂടെ തിരിച്ചു പിടിക്കാനുള്ള സിപിഐഎം തന്ത്രം പാളി. ലീഗിലെ കെ എം ഷാജി ഒരിക്കല്‍ കൂടി അഴീക്കോട് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ അഞ്ഞൂറില്‍ താഴെ വോട്ടിന് ജയിച്ച ഷാജി ഇത്തവണ തന്റെ ഭൂരിപക്ഷം രണ്ടായിരത്തിലേറെയാക്കി വര്‍ദ്ധിപ്പിച്ചു. ധര്‍മ്മടത്ത് പിണറായി വിജയനും മട്ടന്നൂരില്‍ ഇപി ജയരാജനും തളിപ്പറമ്പില്‍ ജയിംസ് മാത്യുവും പയ്യന്നൂരില്‍ സി കൃഷ്ണനും കല്ല്യാശേരിയില്‍ ടിവി രാജേഷും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. മന്ത്രി കെപി മോഹനന് കൂത്തുപറമ്പില്‍ കനത്ത പരാജയമേറ്റു വാങ്ങേണ്ടി വന്നു. ബിജെപിയുടെ സദാനന്ദന്‍ മാസ്റ്റര്‍ കടുത്ത പോരാട്ടം കാഴ്ച്ച വച്ച ഈ മണ്ഡലത്തില്‍ ജയിച്ചത് സിപിഐഎമ്മിലെ കെ കെ ഷൈലജയാണ്. 2011-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും സീറ്റ് ലഭിച്ച കണ്ണൂരില്‍ ഇത്തവണ യുഡിഎഫ് വിജയം അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ ഒതുങ്ങി. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ സണ്ണി ജോസഫാണ് പേരാവൂരിലെ വിജയി.

2011-ലെ തെരഞ്ഞെടുപ്പില്‍ പതിമൂന്നില്‍ പത്ത് സീറ്റും തെരഞ്ഞെടുപ്പില്‍ വിജയിച്ചജില്ലയാണ് കോഴിക്കോട്. ഇവിടെ യുഡിഎഫിന് ഒരു സീറ്റ് നഷ്ടമായി. ആര്‍എംപി നേതാവ് രമയുടെ രംഗ പ്രവേശനത്തോടെ ശ്രദ്ധേയമായ വടകര ജനതാദള്‍ എസിലെ സിറ്റിങ് എംഎല്‍എ സികെ നാണു തന്നെ ജയിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും സിറ്റിങ് എംഎല്‍എയുമായ കെകെ ലതികയ്ക്ക് പക്ഷേ, കുറ്റ്യാടിയില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കസ്തൂരി രംഗന്‍ പ്രശ്‌നത്തെ ചൊല്ലി താമരശേരി രൂപത യുഡിഎഫുമായി ഉടക്കിയ തിരുവമ്പാടി സിപിഐഎം പിടിച്ചെടുത്തു. കൊടുവള്ളിയിലും കുന്ദമംഗലത്തും എല്‍ഡിഎഫ് സ്വതന്ത്രന്‍ ജയിച്ചു. കുറ്റ്യാടിയില്‍ ഒരു സീറ്റ് നേടിയ മുസ്ലീംലീഗിനാണ് കൊടുവള്ളിയിലും തിരുവമ്പാടിയിലും നഷ്ടം സംഭവിച്ചത്. കോഴിക്കോട് സൗത്തില്‍ മന്ത്രി മുനീര്‍ വീണ്ടും വിജയം കണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍