UPDATES

ട്രെന്‍ഡിങ്ങ്

ബിഡിജെഎസ് പിളര്‍ന്നു; ബിഡിജെഎസ് (ഡെമോക്രാറ്റിക്) പുതിയ പാര്‍ട്ടി; വെള്ളാപ്പള്ളിയുടെ പിന്തുണയുണ്ടെന്ന് അവകാശവാദം

ആര്‍ക്കും വേര്‍പെടുത്താന്‍ കഴിയാത്തവിധം ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള

എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു. ബിഡിജെഎസ് (ഡെമോക്രാറ്റിക്) പുതിയ പാര്‍ട്ടി. പാര്‍ട്ടിയില്‍ ജനാധിപത്യം നഷ്ടപ്പെട്ടെന്നാരോപിച്ച് ഒരു വിഭാഗം നേതാക്കള്‍ ചേര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് ചൂഴാല്‍ ജി നിര്‍മ്മലന്‍ ഇന്നലെ വൈകിട്ട് വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ബിഡിജെഎസിഅസ്വസ്ഥരായ നിരവധി പേര്‍ എല്ലാ ജില്ലകളിലുമുണ്ടെന്നും അവര്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമെന്നും ചൂഴാല്‍ നിര്‍മ്മല്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിക്കൊണ്ട് അറിയിച്ചു.

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രന്‍ സമ്മേളനം ഉദ്?ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് ചൂഴാല്‍ നിര്‍മലനെ മാസങ്ങള്‍ക്ക് മുമ്പ് മാറ്റിയിരുന്നു. പകരം സംസ്ഥാന നേതൃത്വത്തിലുള്ളയാളെ ചുമതലപ്പെടുത്തി. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് പാര്‍ട്ടി രൂപീകരണത്തിലേക്കെത്തിയതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ എസ്എന്‍ഡിപി യോഗം പാറശാല യൂണിയന്‍ സെക്രട്ടറി കൂടിയായ നിര്‍മ്മലിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ പിന്തുണയുണ്ടെന്നാണ് മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ നല്‍കിയ വിവരം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരിക്കും പാര്‍ട്ടി എന്നും അഭിപ്രായമുണ്ട്. ബിഡിജെഎസ് മുന്നണി വിട്ടുവരണമെന്ന ആവശ്യം വെള്ളാപ്പള്ളി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആ ആവശ്യത്തോട് യോജിച്ചില്ല. ബിഡിജെഎസ് എന്‍ഡിഎയോടൊപ്പം നില്‍ക്കുമ്പോള്‍ പിളര്‍പ്പുണ്ടാക്കി പുതിയ പാര്‍ട്ടിയെ എല്‍ഡിഎഫ് പാളയത്തിലേക്കെത്തിക്കാന്‍ വെള്ളാപ്പള്ളിയടക്കമുള്ളവരുടെ തന്ത്രമാണ് പാര്‍ട്ടി പ്രഖ്യാപനം എന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്ന് ചൂഴാല്‍ നിര്‍മ്മലന്‍ പറഞ്ഞു. ജില്ലാ കമ്മറ്റികള്‍ രൂപീകരിച്ച ശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂ. ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ചാലക്കുടി സുനില്‍, ബൈജു തോന്നയ്ക്കല്‍, ജില്ലാ പ്രസിഡന്റുമാരായ ശ്രീകുമാരിയമ്മ, ചന്തവിള ചന്ദ്രന്‍, വിശ്വനാഥന്‍ എന്നിവര്‍ പാര്‍ട്ടി പ്രഖ്യാപന വേദിയില്‍ പങ്കെടുത്തു.

ഏട്ട് ജില്ലകളില്‍ നിന്നുള്ള നിലവിലെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിയിലെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ തങ്ങളോടൊപ്പം ചേരുമെന്ന പ്രതീക്ഷയാണ് പുതിയ പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ അവകാശപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ കല്‍പ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ബി.ഡി.ജെ.എസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തിരുവനന്തപുരം ജില്ലാ ഘടകത്തില്‍ സംസ്ഥാന നേതൃത്വത്തോട് ഉണ്ടായിരുന്ന അസംതൃപ്തിയാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ഘടകം മാത്രമാണ് പിളര്‍ന്നിരിക്കുന്നത്. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം സ്വതന്ത്രമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്താനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നും ഏകപക്ഷിയമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരുന്നതെന്നുമാണ് പ്രധാന ആരോപണം.

‘കഴിഞ്ഞ അഞ്ചു മാസക്കാലമായി പാര്‍ട്ടിക്ക് യാതൊരു പ്രവര്‍ത്തനവുമില്ല. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു എന്നെ നീക്കിയത് പത്രത്തിലൂടെയാണ് അറിഞ്ഞത്. സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. പാര്‍ട്ടിയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെരിപ്പെടുക്കുന്ന ചിലരാണ് തനിക്കെതിരേ പ്രവര്‍ത്തിക്കുന്നത്’ നിര്‍മ്മലന്‍ പറയുന്നു. എന്നാല്‍ ‘ എന്തോ നടക്കുന്നു എന്നറിഞ്ഞു. അത് ശ്രദ്ധിക്കേണ്ട കാര്യം പോലുമില്ല. വേറെ പാര്‍ട്ടി ഉണ്ടാക്കി എന്നതുകൊണ്ട് ഒന്നും നടക്കാനില്ല’ എന്നാണ് ബിഡിജെഎസ് നേതാവ് ഡി സുഗതന്‍ പ്രതികരിച്ചത്.

ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കും-ശ്രീധരന്‍പിള്ള

ആര്‍ക്കും വേര്‍പെടുത്താന്‍ കഴിയാത്തവിധം ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പെട്ടില്ല. ഘടക കക്ഷികളുമായുള്ള ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായി. കേന്ദ്ര നേതൃത്വത്തില്‍നിന്ന് അംഗീകാരം കിട്ടിയാല്‍ ലോക്?സഭ സ്?ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍