UPDATES

വീഡിയോ

‘കേരളം ഒരു മിനി പാകിസ്ഥാനാണ്’; പി കെ കൃഷ്ണദാസ് / വീഡിയോ

‘കേരളത്തിലെ ഭീകരതയ്ക്കും ഭീകരപ്രവര്‍ത്തനത്തിനും ഭീകര സംഘടനകള്‍ക്കും നാളിതുവരെ ഭരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും സഹകരണവുമുണ്ട്.’ പി കെ കൃഷ്ണദാസ്

കേരളം മിനി പാകിസ്ഥാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്. പത്രസമ്മേളനത്തിനിടിയിലാണ് കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശം. ‘പാകിസ്ഥാനില്‍ തീവ്രവാദവും ഭീകരതയും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണ്. സര്‍ക്കാരിന്റെ സഹായവും സഹകരണവും ഭീകരതയ്ക്കും ഭീകര സംഘടനയ്ക്കുണ്ട്. അതേ പോലെ കേരളത്തിലെ ഭീകരതയ്ക്കും ഭീകരപ്രവര്‍ത്തനത്തിനും ഭീകര സംഘടനകള്‍ക്കും നാളിതുവരെ ഭരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും സഹകരണവുമുണ്ട്. സത്യത്തില്‍ തീവ്രവാദികളെ സംബന്ധിച്ച് കേരളം ഒരു മിനി പാകിസ്ഥാനാണ്.’ എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശത്തിന്റെ മീഡിയവണ്‍ ചാനല്‍ പുറത്തുവിട്ട വീഡിയോ കാണാം..

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍