UPDATES

ട്രെന്‍ഡിങ്ങ്

കയ്യൂക്ക് മെട്രോയോട് വേണ്ട; അകത്താകും

മെട്രോയുടെ സുഗമമായ നടത്തിപ്പിന് കര്‍ശന നിയമ പരിരക്ഷയാണുളളത്

ഹര്‍ത്താലുകാരും സാമൂഹിക വിരുദ്ധരും അറിയാന്‍;  കൊച്ചി മെട്രോയെ തൊട്ടുകളിച്ചാല്‍ ജീവിതം പോകുന്ന പണികളായിരിക്കും കിട്ടുന്നത്. സാധാരണ ട്രെയിനുകളെ പോലെ തടയുകയോ, അല്ലെങ്കില്‍ സീറ്റോ ഉപകരണങ്ങളോ നശിപ്പിക്കുകയോ ചെയ്താല്‍ ലഭിക്കുന്ന ശിക്ഷ കുറച്ച് കടുത്തത്തായിരിക്കും. യാത്രക്കാരുടെ സുരക്ഷയും മറ്റും കണക്കിലെടുത്താണ് മെട്രോ കര്‍ശന നിയമങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.

മെട്രോ ട്രെയിന്‍ തടയുകയോ ജീവനക്കാരെ ജോലി ചെയ്യാന്‍ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ പിഴയോ നാലുകൊല്ലത്തോളം ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടി ഒരുമിച്ചോ ആയിരിക്കും കിട്ടുക. കടുത്ത കുറ്റകൃത്യമായിട്ടാണ് ഇതിനെ കാണുന്നത്. മെട്രോ സംബന്ധിച്ച പല കുറ്റങ്ങള്‍ക്കും പിഴയെക്കാള്‍ കൂടുതല്‍ ജയില്‍ ശിക്ഷയായിരിക്കും ലഭിക്കുക.

മെട്രോയുടെ സുഗമമായ നടത്തിപ്പിന് കര്‍ശന നിയമ പരിരക്ഷയാണുളളത്. ഇതൊന്നുമറിയാതെ മെട്രോയോട് തങ്ങളുടെ കൈയ്യൂക്ക് കാണിക്കാന്‍ നിന്നാല്‍ ജീവിതം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. അത്രയ്ക്ക് കര്‍ശനമാണ് മെട്രോയുടെ നിയമങ്ങള്‍. മെട്രോയുടെ ചില നിയമവശങ്ങള്‍:


* അപകടകരമായ വസ്തുക്കളുമായുള്ള സഞ്ചാരം- കുറഞ്ഞത് നാലു വര്‍ഷം തടവും 5000 രൂപ പിഴയും

*സ്റ്റേഷനിലോ ട്രെയിനിലോ പോസ്റ്ററുകള്‍, ഗ്രാഫ്റ്റി, പടം വരയ്ക്കുക- കുറഞ്ഞത് ആറുമാസം തടവോ അല്ലെങ്കില്‍ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടി ഒരുമിച്ചോ

*അനധികൃതമായി ട്രെയിനില്‍ കയറുക- മൂന്ന് മാസം തയവോ 250 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടു കൂടി ഒരുമിച്ചോ

*മെട്രോ പ്രവര്‍ത്തനങ്ങളെയോ സംവിധാനങ്ങളെയോ തടസ്സപ്പെടുത്തുക- കുറഞ്ഞത് നാലുവര്‍ഷം തടവോ 5000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടി ഒരുമിച്ചോ

*മെട്രോ സാമഗ്രഹികള്‍ നശിപ്പിക്കുക- കുറഞ്ഞത് പത്ത് വര്‍ഷം തടവ്

*ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക- കുറഞ്ഞത് ഒരുമാസം തടവോ 50 രൂപ പിഴയോ

*മദ്യപിച്ചോ അല്ലാതെയോ യാത്രക്കാരെ ശല്യം ചെയ്താല്‍- കുറഞ്ഞത് 500 രൂപ പിഴയും, ടിക്കറ്റ് കണ്ടുകെട്ടലും

*കുറ്റകരമായ ഉപകരണങ്ങളുമായുള്ള സഞ്ചാരം- 500 രൂപ പിഴ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍