UPDATES

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു: കുമ്മനം തിരുവനന്തപുരത്ത്, പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല

തിരുവനന്തപുത്ത് കുമ്മനം രാജശേഖരന്‍ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ബിജെപി കോര്‍ കമ്മിറ്റിക്കു ശേഷം കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 14 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, എഐസിസി വക്താവ് സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ എന്നിവര്‍ക്ക് സീറ്റില്ല. അതേസമയം കോണ്‍ഗ്രസ് മുന്‍ സഹയാത്രികനും മുന്‍ പി എസ് സി ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെഎസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ മത്സരിക്കും. തിരുവനന്തപുത്ത് കുമ്മനം രാജശേഖരന്‍ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

പാലക്കാട് സീറ്റ് കിട്ടുന്നില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍ ഒത്തുതീര്‍പ്പിനു വഴങ്ങി ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകും. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് പറഞ്ഞുകേട്ട കൊല്ലത്ത് ദേശിയ ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി വി കെ സാബുവാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ചാലക്കുടിയില്‍ മത്സരിച്ചയാളാണ് സാബു. കണ്ണന്താനം എറണാകുളത്താണ് മത്സരിക്കുന്നത്. ഇടതുപക്ഷം കോ-ലി-ബി സഖ്യ വിവാദം ഉയര്‍ത്തിയിരിക്കുന്ന വടകരയില്‍ വി കെ സജീവന്‍ ആണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും സജീവന്‍ തന്നെയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍
കൊല്ലം- വികെ സാബു
ആറ്റിങ്ങല്‍- ശോഭ സുരേന്ദ്രന്‍
പത്തനംതിട്ട- കെ സുരേന്ദ്രന്‍
ആലപ്പുഴ- കെ എസ് രാധാകൃഷ്ണന്‍
എറണാകുളം-അല്‍ഫോന്‍സ് കണ്ണന്താനം
ചാലക്കുടി-എ എന്‍ രാധാകൃഷ്ണന്‍
പാലക്കാട്-സി. കൃഷ്ണകുമാര്‍
പൊന്നാനി- വി ടി രമ
മലപ്പുറം- ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
കോഴിക്കോട്- വി കെ പ്രകാശ് ബാബു
വടകര- സി കെ സജീവന്‍
കണ്ണൂര്‍- സി കെ പദ്മനാഭന്‍
കാസറഗോഡ്-രവീശ ചന്ദ്ര കുണ്ടാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍