UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരോധനാജ്ഞാ ലംഘനത്തിന് പ്രവർത്തകരെ സംഘടിപ്പിക്കാൻ ബിജെപി ഇറക്കിയ സർക്കുലർ പുറത്ത്; സംഘാടനം ‘സംഘജില്ല’ അടിസ്ഥാനത്തിൽ

‘നെടുമങ്ങാട് ജില്ല’ മുതലാണ് പട്ടിക തുടങ്ങുന്നത്.

നിരോധനാജ്ഞയ്ക്കെതിരെ സംഘടിക്കാൻ ബിജെപി തയ്യാറെടുത്തതിന്റെ തെളിവുകൾ പുറത്ത്. ഓരോ ദിവസവും ഓരോ നേതാക്കളെ വിവിധ ജില്ലകളിൽ നിന്ന് ആളുകളെ സംഘടിപ്പിച്ച് ശബരിമലയിലെത്തിക്കാനുള്ള ചുമതല നൽകുന്ന ബിജെപിയുടെ സർക്കുലർ മനോരമ ന്യൂസ് പുറത്തു വിട്ടു.

നവംബർ പതിനേഴിന് പുറത്തിറക്കിയ സർക്കുലറിൽ പതിനെട്ടാം തിയ്യതി മുതൽ ഓരോ തിയ്യതിയിലും ആളുകളെ സംഘടിപ്പിക്കേണ്ട ചുമതല ഓരോരുത്തർക്ക് വീതിച്ച് നൽകുന്നുണ്ട്. ജില്ലാടിസ്ഥാനത്തിലാണ് വിഭാഗീകരണം. (ഇവ കേരളത്തിൽ നിലവിലുള്ള ഒദ്യോഗിക ജില്ലകളല്ല. ആർഎസ്എസ്സ് സ്വന്തമായി നടത്തിയിട്ടുള്ള വിഭാഗീകരണമാണ്. ‘സംഘജില്ല’ എന്നാണിവയെ വിളിക്കുക.)

‘നെടുമങ്ങാട് ജില്ല’ മുതലാണ് പട്ടിക തുടങ്ങുന്നത്. ഈ ജില്ലയിലെ ചുമതല എം ബാലമുരളിക്കാണ്. അരുവിക്കര, വാമനപുരം, നെടുമങ്ങാട് എന്നീ മണ്ഡലങ്ങൾ ചേർന്നതാണ് നെടുമങ്ങാട് ജില്ല. ഓരോ ദിവസം നേതൃത്വം നൽകേണ്ട നേതാക്കളുടെ പേരും ഫോൺ നമ്പരും ഏറ്റവുമൊടുവിലായി നൽകിയിട്ടുണ്ട്.

ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും ശബരിമലയിലേക്ക് പോകാൻ നിശ്ചയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സർ‌ക്കുലർ തുടങ്ങുന്നത്. ഓരോ ദിവസത്തിനും ‘ഇൻ ചാർജുമാരെ’ നിയോഗിച്ചിട്ടുണ്ടെന്നും ഇവരാണ് വേണ്ടപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സ്ഥലവും മറ്റും നിശ്ചയിക്കേണ്ടതെന്നും സർക്കുലറിലുണ്ട്.

സർക്കുലർ ഇവിടെ വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍