UPDATES

സോഷ്യൽ വയർ

മനോരമ ആദിവാസികൾക്കെതിരെ വംശീയ വാര്‍ത്ത നൽകിയെന്ന് ആരോപണം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

“കോട്ടയത്ത് എത്ര അച്ചായന്മാരുണ്ട് മനോരമേ സന്ധ്യ കഴിഞ്ഞാൽ മദ്യപിച്ചു “അവശരാ”കാത്തവരായി? അവരുടെയും അവരുടെ വീട്ടിലെ സ്ത്രീകളുടെയും ഫോട്ടോയെടുത്ത് നീയൊക്കെ പത്രത്തിൽ കൊടുക്കുമോ?”

ആശുപത്രിയിൽ ചികിത്സ തേടിയ തങ്ങളുടെ രോഗിയെ കാണാനെത്തിയ സ്ത്രീകളടക്കമുള്ള ആദിവാസികളുടെ ചിത്രം സഹിതം അധിക്ഷേപകരമായ രീതിയിൽ വാർത്ത നല്‍കിയ മലയാള മനോരമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. #Boycott_Malayala_manorama, #Standup_against_Racism എന്നീ ഹാഷ്ടാഗുകളോടെയാണ് പ്രതിഷേധം നടക്കുന്നത്. “മദ്യപിച്ച് അവശരായി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളെ കാണാനെത്തിയ പാലക്കൽ ചെമ്പിൽ ആദിവാസി കോളനിയിലെ അന്തേവാസികൾ” എന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്ത്രീകൾ അടക്കമുള്ളവരെ ഫോട്ടോയിൽ കാണാം. ഫോട്ടോ പിടിക്കുന്നത് മനസ്സിലാക്കി ഇവർ മുഖം മറച്ച് നിൽക്കുന്നുണ്ട്. മനോരമ പ്രതിനിധാനം ചെയ്യുന്ന വിഭാഗക്കാരിൽ സന്ധ്യ കഴിഞ്ഞാൽ എത്ര പേർക്ക് ബോധമുണ്ടാകാറുണ്ട് എന്ന ചോദ്യത്തോടെയാണ് ചിലർ ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

മനോരമ പത്രത്തിൽ തന്നെ കുടിച്ചലമ്പായി നടക്കുന്ന എത്രയോ പേരുണ്ടെന്നിരിക്കെ ആദിവാസികളെ അവർ ലക്ഷ്യം വെക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും, ആദിവാസികൾ മാത്രമാണോ മദ്യപിച്ച് അവശരാകാറുള്ളത് എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പകളിലൊന്ന് ഇവിടെ വായിക്കാം

കോട്ടയത്ത് എത്ര അച്ചായന്മാരുണ്ട് മനോരമേ സന്ധ്യ കഴിഞ്ഞാൽ മദ്യപിച്ചു “അവശരാ”കാത്തവരായി? അവരുടെയും അവരുടെ വീട്ടിലെ സ്ത്രീകളുടെയും ഫോട്ടോയെടുത്ത് നീയൊക്കെ പത്രത്തിൽ കൊടുക്കുമോ? തിരുവനന്തപുരത്തും കോട്ടയത്തും മദ്യപിച്ചു കാലൊറയ്ക്കാതെ മനോരമയുടെ ഓഫീസിൽ വന്നു പണിയെടുക്കുന്ന ഒന്നിലധികം സീനിയർ ജേർണലിസ്റ്റുകളെ എനിക്കറിയാം. മനോരമയുടെയും നിങ്ങളുടെ കുടുംബങ്ങളുടെയും ഉടമസ്ഥതയുള്ള MRF ഉൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങളുടെ ക്ലബുകളിൽ മദ്യപാനമല്ലാതെ സംഗീത കച്ചേരിയാണോ നടക്കുന്നത്. കേരളത്തിലെ റോഡ്, ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ, ഹോസ്പിറ്റൽ, സിനിമ തീയറ്റർ തുടങ്ങിയ പൊതുവിടങ്ങളെല്ലാം മദ്യപാനിവിമുക്തമാണോ? അതോ ആദിവാസികൾ മാത്രമാണോ മദ്യപിച്ച് പൊതുവിടത്തിൽ വരുന്നത്? ഇതിനു മുൻപും നിരവധി തവണ ആദിവാസി വിരുദ്ധ വാർത്ത മനോരമ നൽകിയിട്ടുണ്ട്. മനോരമയുടെ വംശീയതയിൽ പ്രതിഷേധിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍