UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നന്തന്‍കോട് കൂട്ടക്കൊല; കേദലിനെ പിടികൂടി

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു പിടിച്ചത്

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതിയെന്നു സംശയിക്കുന്ന കേദല്‍ ജീന്‍സന്‍ രാജയെ പൊലീസ് പിടികൂടി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണു ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ട് റസിഡന്‍സ് അസോസിയേഷിലെ 117 ാം നമ്പര്‍ വീട്ടില്‍ താമസിച്ചിരുന്ന മാര്‍ത്താണ്ഡം സ്വദേശി രാജ് തങ്കവും ഭാര്യ ജീന്‍ പത്മയും മകളും ഇവരുടെ ബന്ധുവും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിയില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വെട്ടിക്കൊലപ്പെടുത്തിയശേഷം കത്തിക്കുകയായിരുന്നു. ഇവരുടെ കൊലപാതകത്തിനു പന്നില്‍ മകന്‍ കേദല്‍ ജിന്‍സണ്‍ രാജ ആണെന്നായിരുന്നു പൊലീസ് ആദ്യം തന്നെ സംശയിച്ചത്. ഇയാള്‍ പിടിയിലായ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയും.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍