UPDATES

സിനിമാ വാര്‍ത്തകള്‍

വിമാനത്തിൽ വെച്ച് ഹൃദയാഘാതം; ക്യാപ്റ്റൻ രാജു ഒമാൻ ആശുപത്രിയിൽ

വിമാനം അടിയന്തിരമായി ഒമാനിൽ ഇറക്കുകയായിരുന്നു.

പ്രമുഖ നടൻ ക്യാപ്റ്റൻ രാജുവിനെ ഹൃദയാഘാതത്തെ തുടർന്നു മസ്ക്കറ്റിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. അമേരിക്കയിലേക്കുള്ള യാത്രയിലായിരുന്നു ക്യാപ്റ്റൻ രാജു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഒമാനിൽ ഇറക്കുകയായിരുന്നു.

മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി ഭാര്യയ്ക്കും മകനുമൊപ്പം അമേരിക്കയിലേക്ക് തിരിച്ചതായിരുന്നു ക്യാപ്റ്റൻ രാജു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡോക്ടർമാർ പൂർണവിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍