UPDATES

മലപ്പുറം കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം

അഴിമുഖം പ്രതിനിധി

മലപ്പുറം ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി വോട്ടെടുപ്പിനെ ബാധിച്ച സംഭവത്തില്‍ കളക്ടര്‍ ടി ഭാസ്‌കരനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗുരുതരമായ സാഹചര്യം നേരിടുന്നതില്‍ കളക്ടര്‍ പരാജയപ്പെട്ടു എന്ന് വിമര്‍ശിച്ച കമ്മീഷന്‍ കളക്ടറുടെ നടപടിയില്‍ അതൃപ്തിയും രേഖപ്പെടുത്തി. കളക്ടര്‍ കൃത്യമായ വിവരങ്ങള്‍ അറിയിച്ചില്ലെന്നും പ്രശ്‌നപരിഹാരത്തിന് ഫലപ്രദമായി ഇടപെട്ടില്ലന്നും കമ്മീഷന്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ 237 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പേപ്പര്‍ തിരുകിയും സെല്ലോ ടേപ്പ് ഒട്ടിച്ചും തകരാറിലാക്കിയിരുന്നു. ഇത് വോട്ടെടുപ്പിനെ ബാധിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്ന് സംശയം ഉയര്‍ന്നിരുന്നു. മെഷീനിലെ തകരാര്‍ കാരണം നിര്‍ത്തിവച്ച പോളിങ് പുനരാരംഭിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് 12 ബൂത്തുകളിലും തൃശൂരില്‍ നാല് ബൂത്തുകളിലും റീപോളിങ് നടത്താന്‍ സാധ്യതയുണ്ട്. തൃശൂരില്‍ 56 ബൂത്തുകളിലെ മെഷീനുകള്‍ കേടായിരുന്നു. തകരാര്‍ കണ്ടെത്തിയ 237 ബൂത്തുകളിലെ വോട്ടെടുപ്പ് ഉച്ചയ്ക്ക് 12 മണിയോടെ പരിഹരിച്ചിരുന്നു. പരിഹരിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ നാളെ റീപോളിങ് നടത്താനാണ് സാധ്യത. മലപ്പുറം ജില്ലാ കളക്ട്രേറ്റില്‍ മുസ്ലിംലീഗ് എംഎല്‍എമാര്‍ പ്രതിഷേധം നടത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍