UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലെ കൂടിക്കാഴ്ച വൈകിട്ട് നാലിന്

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെറ്റ്‌ലി തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യമായാണ് പിണറായി ഡല്‍ഹി സന്ദര്‍ശനം ടത്തുന്നത്.

വൈകിട്ട് നാല് മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ റെയ്‌സ് കോഴ്‌സ് റോഡിലെ വസതിയിലാണ് മോദിയും പിണറായിയും തമ്മിലെ ചര്‍ച്ച നടക്കുന്നത്. കേരളത്തിന്റെ വികസനത്തിന് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സഹായവും തേടും.

വൈകിട്ട് ആറുമണിക്കാണ് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍