UPDATES

ട്രെന്‍ഡിങ്ങ്

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞു; ലൈംഗികാതിക്രമ കേസുകള്‍ കൂടുതല്‍ മലപ്പുറത്ത്

കുട്ടികള്‍ക്കെതിരെ സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കുറഞ്ഞു വരുന്നതായി ചൈല്‍ഡ്‌ലൈന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ ചൈല്‍ഡ് ലൈന്‍ വഴി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ നേര്‍ പകുതിയായതായാണ് ചൈല്‍ഡ്‌ലൈന്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2015- 16-ല്‍ കേരളത്തില്‍ കുട്ടികള്‍ക്കെതിരെ ആകെ 4,616 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016- 17 വര്‍ഷത്തില്‍ ഈ കേസുകളുടെ എണ്ണം നേര്‍ പകുതിയായി 2370 ല്‍ എത്തി. ലൈംഗിക ചൂഷണം, ശാരീരിക പീഡനം, ശൈശവവിവാഹം, ബാലവേല, ബാലഭിക്ഷാടനം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, അധ്യാപകരുടെ ഭാഗത്തു നിന്നുള്ള ക്രൂരമായ ശിക്ഷകള്‍, തുടങ്ങിയ തരത്തിലുള്ള കേസുകളാണ് അധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മുന്നില്‍ മലപ്പുറം ജില്ലയാണ്. കഴിഞ്ഞ വര്‍ഷം 353 കേസുകളാണ് ചൈല്‍ഡ് ലൈന്‍ വഴി മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം മലപ്പുറത്ത് കുട്ടികള്‍ക്കെതിരെ 214 ലൈംഗിക ചൂഷണകേസുകളും ഉണ്ടായി. തട്ടിക്കൊണ്ടു പോകല്‍- 56 , ശൈശവ വിവാഹം- 50, ബാലവേല- 24, അധ്യാപകരുടെ ഭാഗത്തു നിന്നുള്ള ക്രൂരമായ ശിക്ഷകള്‍- 9, ഇങ്ങനെ പോകുന്നു മലപ്പുറം ജില്ലയിലെ കണക്കുകള്‍.

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 240 കേസുകളാണ് 2016- 17 വര്‍ഷം ഇവിടെ  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെയും കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമ കേസുകള്‍ തന്നെയാണ് മുന്നില്‍. 138 കേസുകളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കൊച്ചിയില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2015- 16 വര്‍ഷം കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ 481 ആയിരുന്നെങ്കില്‍ 2016-17 വര്‍ഷം കേസുകളില്‍ വലിയ കുറവുണ്ടായി. 190 കേസുകളാണ് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടെയും കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമ കേസുകള്‍ തന്നെയാണ് മുന്നില്‍.

ബാല്യവിവാഹങ്ങള്‍ പലതും നടക്കുന്നത് രാത്രിയില്‍; ഒരു സമൂഹം അവരുടെ പെണ്‍മക്കളോട് ചെയ്യുന്നത്

കുട്ടികള്‍ക്കെതിരെ സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016-17 വര്‍ഷം 89 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടെയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ലൈംഗിക അതിക്രമ കേസുകളാണ്. ആകെയുള്ള 89 കേസുകളില്‍ 67 എണ്ണവും കുട്ടികള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളാണ്.

2016-17 വര്‍ഷം സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഇങ്ങനെയാണ്: ശൈശവ വിവാഹം- 147, അധ്യാപകരുടെ ഭാഗത്തു നിന്നുള്ള ക്രൂരമായ ശിക്ഷകള്‍- 79, ലൈംഗിക അതിക്രമം – 1618, ബാലവേല- 242, തട്ടിക്കൊണ്ടുപോകല്‍- 297 എന്നിങ്ങനെയാണ് അവ.

പീഡിപ്പിക്കപ്പെടുന്ന കുട്ടികളും അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും എവിടെപ്പോകുന്നു? ഞെട്ടിക്കും ഈ കണക്കുകള്‍

ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടത് എങ്ങനെ?

നിങ്ങളുടെ കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഈ വീഡിയോ കാണിക്കൂ

ഇതെന്തൊരു മൗനമാണ്? നമ്മുടെ കുരുന്നുകള്‍ ഇങ്ങനെ അരക്ഷിതാരാവുമ്പോള്‍…

സമൂഹം അവിടെ നില്‍ക്കട്ടെ; നമ്മുടെ വീടുകളിലേക്ക് നോക്കൂ; കുഞ്ഞുങ്ങള്‍ ആരെയൊക്കെയാണ് പേടിക്കുന്നതെന്ന്

രാജ്യത്താകെയുള്ളത് 2.30 കോടി ബാലവധുക്കളെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൗനം കൊണ്ട് ആഭാസന്മാര്‍ക്കു മറ തീര്‍ക്കരുത്, കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കരുത്

ലൈംഗിക മനോരോഗികള്‍ വീട് കൈയടക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയാണ്?

പെണ്‍കുട്ടികളുടെ മുടി പിന്നിയിടല്‍; ഒരമ്മയ്ക്ക് പറയാനുള്ളത്

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍