UPDATES

ട്രെന്‍ഡിങ്ങ്

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികള്‍ കേരളത്തിലേതെന്ന് പഠന റിപ്പോര്‍ട്ട്, മികവ് 24 സൂചികകളുടെ അടിസ്ഥാനത്തില്‍

മധ്യപ്രദേശ് സംസ്ഥാനമാണ് ഏറ്റവും പിറകില്‍

ആരോഗ്യം വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ 24 സൂചികകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികള്‍ കേരളത്തിലെതാണെന്ന് കണ്ടെത്തി. ഇന്നലെ പുറത്തുവിട്ട ചൈല്‍ഡ് വെല്‍ബീയിംങ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വിവിധ സൂചികകള്‍ അനുസരിച്ച് മധ്യപ്രദേശിലെ കുട്ടികളാണ് ഏറ്റവും മോശമായ അവസ്ഥയിൽ. 24 സൂചികകളാണ് പരിഗണിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം കുടുംബ വരുമാനം വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വായനാശീലം, തുടങ്ങിയ സൂചികകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ കുട്ടികള്‍ കൂടുതല്‍ സന്തുഷ്ടരാണെന്ന് കണ്ടെത്തിയത്.

കേരളത്തിന് 0.76 പോയിന്റ് കിട്ടിയപ്പോള്‍ ഏറ്റവും അവസാനമെത്തിയ മധ്യപ്രദേശിന് 0.44 ശതമാനമാണ് സ്‌കോര്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മികച്ച നിലവാരം പുലര്‍ത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാഗാലാന്റാണ് മികച്ച നിലവാരം പുലര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യപരിപാലനം, ശുചിത്വം വിദ്യാഭ്യാസ നിലവാരം എന്നി മേഖലകളിലും കേരളത്തിന്റെ കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെത്തി.
കുട്ടികള്‍ക്ക് ലഭിക്കുന്ന പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഝാര്‍ഖണ്ഡാണ് ഏറ്റവും പിന്നില്‍. ഭാരക്കുറവും വളര്‍ച്ച മുരടിപ്പുമുള്ള കുട്ടികളുടെ എണ്ണം ഇവിടെ കുടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍