UPDATES

നവാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി: അന്വേഷണപരിധിയില്‍ ഇനി രണ്ട് കാര്യങ്ങള്‍

ഈ കേസുകളുടെ മുമ്പോട്ടു പോക്ക് നവാസ് ഭാര്യയുടെ പരാതികളെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും.

മേലുദ്യോഗസ്ഥനില്‍ നിന്നും പരസ്യമായി അസഭ്യം കേട്ടതിനു ശേഷം ‘ശാന്തി തേടി യാത്ര പോയ’ സിഐ വിഎസ് നവാസിനെ മജിസ്ട്രേറ്റിനു മുമ്പില്‍‍ ഹാജരാക്കി. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാകാനെത്തവെ ചിരിച്ചു കൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളെ നേരിട്ടത്. നവാസിന്റെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് അദ്ദേഹത്തെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

അതെസമയം മാറിനില്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം തുടരും. കാണാതായി 48 മണിക്കൂറിനു ശേഷമാണ് നവാസിനെ തമിഴ്നാട്ടിലെ കരൂരില്‍ വെച്ച് കണ്ടെത്തിയത്. തന്റെ ഒരു സുഹൃത്തിനെ കാണാനെത്തിയതായിരുന്നു അദ്ദേഹം. തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന ഒരു മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നവാസിനെ തിരിച്ചറിയുകയായിരുന്നു,

ഒരു ദീര്‍ഘയാത്ര മാത്രമായിരുന്നു പദ്ധതിയെന്നും ഭാര്യക്ക് മെസ്സേജയച്ചതു തന്നെയായിരുന്നു ഉദ്ദേശ്യമെന്നും നവാസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു യാത്ര പോകുന്നതായി മെസ്സേജയച്ച ശേഷമായിരുന്നു നവാസിന്റെ പോക്ക്.

അതെസമയം ഇപ്പോള്‍ രണ്ട് കാര്യങ്ങള്‍ അന്വേഷണപരിധിയിലുണ്ട്. ഇതിലൊന്ന് വ്യാഴാഴ്ച നവാസിനെ കാണാതാകും മുമ്പ് അദ്ദേഹത്തെ വയര്‍ലെസ്സില്‍ ശകാരിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ നടപടിയാണ് ഇതിലൊന്ന്. കള്ളക്കേസെടുക്കാന്‍ മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടായെന്ന ആരോപണം. ഈ ആരോപണം നവാസിനെ കാണാതായപ്പോള്‍ ഭാര്യ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നതാണ്.

ഈ കേസുകളുടെ മുമ്പോട്ടു പോക്ക് നവാസ് അതിനോട് എത്രത്തോളം സഹകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും.

അതെസമയം നവാസിനുനേരെ പീഡനമുണ്ടായിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്പി പിണറായി വിജയന്‍. മാനസിക പീഡനമുണ്ടെന്ന് നവാസ് പറഞ്ഞത് ശരിയാകണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നവാസിനെ മാനസികമായി പീ‍ഡിപ്പിച്ചെന്ന് ഭാര്യ പരാതി നല്‍കിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കി അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍