UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സികെ നാണു ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ

സികെ നാണുവിനെ ജനതാദൾ സെക്യൂലർ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. പാർട്ടി ദേശീയാധ്യക്ഷൻ എച്ച്ഡി ദേവെഗൗഡയുടേതാണ് തീരുമാനം. ജെഡിഎസ് സംസ്ഥാന നേതാക്കൾ ബെംഗളൂരുവിൽ ചെന്ന് ദേവെഗൗഡയെ കണ്ട് ചർച്ച നടത്തിയിരുന്നു.

മാത്യു ടി തോമസ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവാകും.

സികെ നാണുവിന് മന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ വെച്ച് ദേവെഗൗഡ പറഞ്ഞിരുന്നു. മന്ത്രിയായതിനാൽ അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി അറിയിച്ചതിനു പിന്നാലെയാണ് നാണുവിനെ അധ്യക്ഷനാക്കിയുള്ള തീരുമാനം വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍