UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാർ അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് പരിക്കുകളൊന്നുമില്ല. പുലർച്ചെ 2.30ന് കോട്ടയം ഏറ്റുമാനൂരിന് സമീപം കാണാക്കാരിയില്‍ വച്ച് നടന്ന അപകടത്തില്‍ ഗൺമാൻ അശോകന്റെ കൈക്ക് പരിക്കേറ്റു. മലപ്പുറത്തുനിന്നും പുതുപ്പള്ളിയിലേക്ക് പോകുന്നവഴിയാണ് സംഭവം.  ടയര്‍ പൊട്ടി റോഡിൽ നിന്നും തെന്നിയ കാർ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സൈഡ് ചില്ല് തകർന്നാണ് ഗൺമാന് പരിക്കേറ്റത്. അപകടം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി ഉറക്കത്തിലായിരുന്നു. തുടർന്ന് നാട്ടകം ഗസ്റ്റ് ഹൗസിലെത്തിച്ച മുഖ്യമന്ത്രിയെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയും തുടർന്നുള്ള യാത്ര എസ്കോർട്ട് വാഹനത്തിലാക്കുകയും ചെയ്തു. അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍