UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിതയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടായിരുന്നു: സലീംരാജ്

അഴിമുഖം പ്രതിനിധി

സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ക്ക് പല ഉന്നതരുമായി ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്ക് ഉന്നതന്മാരുടെ ഫോണ്‍ നമ്പറുകള്‍ താന്‍ നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. താന്‍ സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നും പാല കടപ്ലാമറ്റത്തു വച്ച് നടന്ന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് സരിതയെ ആദ്യ കണ്ടെതെന്നും സലീംരാജ് പറഞ്ഞു.

സോളാര്‍ വിവാദത്തെ തുടര്‍ന്ന് സലീംരാജിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സോളാര്‍ കേസിലെ സരിതയടക്കമുള്ള പ്രതികളുമായി ഫോണില്‍ സലീം രാജ് സംസാരിച്ചിരുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍