UPDATES

മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ബിജു രാധാകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. ഭരണപക്ഷത്തെ ആറുപേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റേയും ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. അതില്‍ അഞ്ചുപേരുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് കാണിച്ചു കൊടുത്തിരുന്നു. ഷിബു ബേബി ജോണ്‍, എപി അനില്‍ കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. പാണക്കാട് ബഷീറലി തങ്ങളുമായും സരിതയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ബിജു മൊഴി നല്‍കി. ഇവരുമായുള്ള ബന്ധം സരിത ഒളിക്യാമറയില്‍ പകര്‍ത്തിയെന്നും ബിജു വെളിപ്പെടുത്തി. ഇത് തന്റെ മരണമൊഴിയാകാന്‍ സാധ്യതയുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ബിജു പറഞ്ഞു. ബിജു കമ്മീഷന് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ സരിത എസ് നായരുടെ വിവാദ കത്തില്‍ ഉള്ളതാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍