UPDATES

കെപി വിശ്വനാഥനോട് ചെയ്തത് തെറ്റായിപ്പോയി: ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

വനം മന്ത്രിയായിരുന്ന കെപി വിശ്വനാഥന് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന് കോടതി പരാമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്നും രാജി വാങ്ങിച്ചത് തെറ്റായിപ്പോയി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2005-ലാണ് കെ പി വിശ്വനാഥന് എതിരെ പരാമര്‍ശം ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹം രാജി നല്‍കുകയുണ്ടായി. പിന്നീട് കോടതി അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. അന്ന് രാജി സ്വീകരിച്ചതില്‍ മനസ്സാക്ഷി കുത്തുണ്ട്. പാമോയില്‍ കേസിലും സമാനമായ സ്ഥിതിയായിരുന്നു. ടൈറ്റാനിയം കേസും സമാനമാണെന്ന് അഭിപ്രായപ്പെട്ട മുഖ്യന്ത്രി ബാര്‍ക്കോഴ കേസിലും മാണി രാജി വയ്ക്കണമോ വേണ്ടയോ എന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍