UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ തടയുന്നതില്‍ നിന്ന് ബിജെപി പിന്‍മാറി; മംഗളൂരുവില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കര്‍ണാടക പോലീസ്, മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരുവില്‍ മതസൗഹാര്‍ദ റാലിയുടെ ഉദ്ഘാടനത്തിന് എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്നതില്‍ നിന്ന് ബിജെപി പിന്‍മാറി. പ്രതിഷേധം അറിയിക്കാനും പ്രവര്‍ത്തകരുടെ വികാരം പിണറായി മനസിലാക്കാനുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്നുംബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പ്രസ്താവിച്ചു. അതേസമയം ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ്‌ മംഗളൂരുവില്‍ ഹര്‍ത്താല്‍ നടത്തുന്നത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കര്‍ണാടക പോലീസ്, മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിണറയിയുടെ പരിപാടികളെ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മതസൗഹാര്‍ദ റാലിയുടെ ഉദ്ഘാടനവും വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവുമാണ് പിണറായിയുടെ പരിപാടികള്‍.

മലബാര്‍ എക്സ്പ്രസില്‍ റെയില്‍വെ എസ്പിയുടെ നേതൃത്വത്തിലുള്ള കനത്ത സുരക്ഷയില്‍ കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രി മംഗളൂരുവിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സംഘപരിവാര്‍ ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളുടെ ഭീഷണിക്കിടയിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രിയും സിപിഎമും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേരള മുഖ്യമന്ത്രിക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉറപ്പ് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍