UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു ; ട്വിറ്ററിലും പേജ് തുറന്നു

അഴിമുഖം പ്രതിനിധി

മാധ്യമങ്ങളോട് അയിത്തം കാണിക്കുന്നു എന്ന് നിരന്തരം വിമര്‍ശനം ഏറ്റു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകുന്നു. പൊതു ജനങ്ങളിമായി സംവദിക്കാന്‍ പുതിയ ട്വിറ്റര്‍ പേജ് ആരംഭിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. സിഎംഒ കേരള എന്ന പേരിലാണ് പേജ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം അറിയിക്കാനുള്ള വേദിയാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ട്വിറ്റര്‍ സന്ദേശം. ഇതോടൊപ്പം പിണറായി വിജയന്റെ നിലവിലെ ട്വിറ്റര്‍ പേജ് തുടരും.

മാധ്യമങ്ങളെ അകറ്റുന്നു എന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അരലക്ഷത്തിലധികം ലൈക്കുകള്‍ നേടി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഈ പേജ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍