UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഓണ്‍ലൈന്‍ ലൈംഗികവ്യാപാരം സജീവമാവുന്നതായി പഠനം

പഠനസംഘം 1645 വെബ്സൈറ്റുകള്‍ പരിശോധിച്ചു. അവയില്‍ 19 എണ്ണം കൊച്ചിയില്‍ നിന്നുളളതായിരുന്നു. രാജ്യത്തെ എല്ലാവന്‍നഗരങ്ങളിലും ഈ വെബ്സൈറ്റുകള്‍ പരിചിതമാണ്

വാണിജ്യപരമായ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ രംഗത്ത് സജീവമാകുന്നതായി പഠനം. നേരത്തെ തെരുവുകളിലും മറ്റും നടന്നിരുന്ന ലൈംഗികവ്യാപാരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതായാണ് കണ്ടെത്തല്‍. കൂടുതല്‍ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാനും ഉപഭോക്താക്കളെ കണ്ടെത്താനും പണം കൈമാറാനും ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ എളുപ്പം സാധിക്കുന്നുവെന്നതാണ് ഓണ്‍ലൈന്‍ വാണിജ്യം തകൃതിയാവുന്നതിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു.

ലൈംഗികതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അനിയേയ് രഹിത് സിന്തകി’എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ”ഇന്ത്യയിലെ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുളള െൈലംഗിക തൊഴില്‍ എന്ന വിഷയത്തില്‍ നടത്തിയ പഠന്തിലാണ് കണ്ടെത്തല്‍”. പഠനസംഘം 1645 വെബസൈറ്റുകള്‍ പരിശോധിച്ചു. അവയില്‍ 19 എണ്ണം കൊച്ചിയില്‍ നിന്നുളളതായിരുന്നു. രാജ്യത്തെ എല്ലാ വന്‍നഗരങ്ങളിലും ഈ വെബ്സൈറ്റുകള്‍ പരിചിതമാണ്.

ദില്ലി, ലഖനൗ, മുംബൈ എന്നീ നഗരങ്ങളില്‍ സൈറ്റുകള്‍ ഏറെ സുപരിചിതമാണ്. ഈ നഗരത്തിലാണ് കൂടുതല്‍ പേരും സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത്. കേരളത്തിലെ ചെറിയ നഗരങ്ങളില്‍ നിന്നും ധാരാളം പരസ്യങ്ങള് ഇത്തരം സൈറ്റുകള്‍ക്ക് ലഭിക്കുന്നതായും പഠനം പറയുന്നു. ഇന്ത്യക്ക് പുറമെ യുഎസ്, നെതര്‍ലാന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളിലാണ് സൈറ്റുകള്‍ ഹോയ്സ്റ്റ് ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍