UPDATES

വാര്‍ത്തകള്‍

ഔദ്യോഗിക ലിസ്റ്റില്‍ മുരളീധരനും സിദ്ദിഖുമില്ല, ആലപ്പുഴയും ആറ്റിങ്ങലും മാത്രം

വടകരയില്‍ കെ മുരളീധരനും വയനാടില്‍ ടി സിദ്ദീഖും എന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്

കോണ്‍ഗ്രസ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥാര്‍ത്ഥി പട്ടികയില്‍ വടകരയും വയനാടും ഇല്ല. അതേസമയം ആറ്റിങ്ങലും ആലപ്പുഴയും ഔദ്യോഗിക ലിസ്റ്റില്‍ ഉണ്ട്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയത്. ഇതില്‍ ഏഴു സീറ്റ് മഹരാഷ്ട്രയിലും രണ്ട് സീറ്റ് കേരളത്തിലുമാണ്. കേരളത്തില്‍ ആറ്റിങ്ങല്‍ സീറ്റില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനുമാണ്. നിലവില്‍ കോന്നി എംഎല്‍എയാണ് അടൂര്‍ പ്രകാശ്.

ചൊവ്വാഴ്ച്ച ഉണ്ടായ തീരുമാനപ്രകാരം വയനാടില്‍ ടി സിദ്ദീഖും വടകരയില്‍ കെ മുരളീധരനും സ്ഥാനാര്‍ത്ഥികളാണെന്ന വിവരം വന്നിരുന്നു. ഇത് ഔദ്യോഗികമായി തന്നെ കെപിസിസി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം പറയുകയും ചെയ്തതാണ്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം കേരളത്തില്‍ വന്ന് മണിക്കൂറുകള്‍ക്കു ശേഷം പുറത്തുവിട്ട ലിസ്റ്റില്‍ വടകരയും വയനാടും ഉള്‍പ്പെടാതിരുന്നത് അത്ഭുതമായി. ഈ രണ്ട് മണ്ഡലങ്ങളിലെയും ഔദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകുമെന്ന കാര്യത്തില്‍ വിവരവും കിട്ടുന്നില്ല.

"</p

വയനാടിയും വടകരയിലും തട്ടിയായിരുന്നു കോണ്‍ഗ്രസ് പട്ടികയിലെ അനിശ്ചിതത്വം നിലനിന്നിരുന്നത്. ആദ്യം പുറത്തിറക്കിയ ലിസ്റ്റ് ആലപ്പുഴയും വയനാടും വടകരയും ആറ്റിങ്ങലും ഒഴിച്ചിട്ടായിരുന്നു. വയനാടും വടകരയും തന്നെയായിരുന്നു ഈ നാല് സീറ്റുകളിലും ആരൊക്കെയന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ താമസമായത്. വയനാടിനു വേണ്ടി ഷാനിമോള്‍ ഉസ്മാനും സിദ്ദീഖും ഒരുപോലെ അവകാശം ഉന്നയിച്ചിരുന്നു. ഐ വിഭാഗത്തിന് അവകാശപ്പെട്ട സീറ്റില്‍ ഷാനിമോളെ നിര്‍ത്താനായിരുന്നു അവരുടെ നീക്കം. അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ കൊണ്ടുവന്ന് ഷാനിമോളെ വയനാട്ടില്‍ നിര്‍ത്താനുള്ള ഐ യുടെ ശ്രമത്തിനെതിരേ ഉമ്മന്‍ ചാണ്ടി ശക്തമായി നിലപാട് എടുത്തതോടെ കഥ മാറുകയായിരുന്നു. വയനാട് ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന സിദ്ദീഖിന്റെ പ്രഖ്യാപനവും ഉമ്മന്‍ ചാണ്ടിയുടെ ബലത്തിലായിരുന്നു. തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ ദേശീയനേതൃത്വം ഉമ്മന്‍ ചാണ്ടിയെ വീണ്ടും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഉമ്മന്‍ ചാണ്ടി തന്നെ ഉണ്ടാക്കിയ തീരുമാനമാണ് വയനാട് സിദ്ദിഖും ആലപ്പുഴയില്‍ ഷാനിമോളും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും.

അപ്പോഴും വടകരയില്‍ ആര് എന്നതില്‍ തര്‍ക്കമായിരുന്നു. പലപേരുകളും കടന്നു വന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. എന്നാല്‍ മുല്ലപ്പള്ളിയിതിനെ പൂര്‍ണമായി എതിര്‍ത്തു. വടകരയില്‍ തര്‍ക്കം ഇത്തരത്തില്‍ മുറുകി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത നീക്കമെന്നപോലെ കെ മുരളീധരനന്റെ പേര് വരുന്നത്. ഉമ്മന്‍ ചാണ്ടി തന്നെയാണ് ഈ നീക്കത്തിനു പിന്നിലുമെന്ന് അറിയുന്നു. മത്സരിക്കാന്‍ സമ്മതമാണെന്നു മുരളീധരന്‍ അറിയിച്ചതോടെയാണ് വടകരയില്‍ പി ജയരാജനെതിരെ ഒടുവില്‍ കോണ്‍ഗ്രസിനൊരു സ്ഥാനാര്‍ത്ഥിയെ കിട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍