UPDATES

13 സീറ്റുകളിൽ സ്ഥാനാർത്ഥികളായി; വയനാട് സീറ്റിൽ തർക്കം രൂക്ഷം; ആലപ്പുഴ, ആറ്റിങ്ങൽ നാളെ പ്രഖ്യാപിക്കും

വയനാട് സീറ്റിനെച്ചൊല്ലിയുള്ള അതിരൂക്ഷമായ തർക്കം പരിഹരിക്കാൻ ഇതുവരെ സാധിച്ചില്ലെന്നാണ് അറിയുന്നത്.

വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളായെന്ന് രമേശ് ചെന്നിത്തല. ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് മൂന്നു സീറ്റുകളിലേക്ക് അടുത്ത ദിവസത്തെ ചര്‍ച്ചയിലൂടെ തീരുമാനമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സീറ്റുകളിലും കൈപ്പത്തി ചിഹ്നത്തിലായിരിക്കും മത്സരം.

വയനാട് സീറ്റിനെച്ചൊല്ലിയുള്ള അതിരൂക്ഷമായ തർക്കം പരിഹരിക്കാൻ ഇതുവരെ സാധിച്ചില്ലെന്നാണ് അറിയുന്നത്. ഷാനിമോൾ ഉസ്മാൻ, ടി സിദ്ധീഖ്, കെപി അബ്ദുൾ മജീദ് എന്നിവരെ ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് ഷാനിമോൾ ഉസ്മാന്റെ പേര് ഉയർന്നു കേട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍