UPDATES

എല്‍ഡിഎഫ് ബന്ധം; കേരള കോണ്‍ഗ്രസ്(എം) ചര്‍ച്ച നടത്തിയിരുന്നതായി വിക്ടര്‍ തോമസ്

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് (എം) എല്‍ ഡി എഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നതായി കെ എം മാണിയുടെ വിശ്വസ്തന്‍ വിക്ടര്‍ തോമസ്. എന്നാല്‍ മാണിയുടെ താത്പര്യമില്ലായ്മയാണ് അത്തരമൊരു നീക്കം വിജയിത്തിലെത്താതെ പോകാന്‍ കാരണം. പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ താഴെ പോകരുതെന്നും യുഡിഎഫ് തകരരുതെന്നും ഉള്ള കെ എം മാണിയുടെ നിര്‍ബന്ധമാണ് എല്‍ എഡി എഫ് ബന്ധം എന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നും വിക്ടര്‍ തോമസ് പറയുന്നു. പല ഓഫറുകളും എല്‍ഡിഎഫിലേക്ക് വരുന്നതിന് കെ എം മാണിക്കു മുന്നില്‍വച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം വികടര്‍ തോമസിന്റെ പരാമര്‍ശങ്ങളെ ശരിവച്ചുകൊണ്ട് പി സി ജോര്‍ജും പ്രതികരിച്ചു. എന്നാല്‍ മാണിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ചര്‍ച്ചകള്‍ നടത്തിയതെന്നും എല്‍ ഡിഎഫിലേക്ക് പോകാന്‍ മാണിക്കു താത്പര്യമുണ്ടായിരുന്നതായും പി സി ജോര്‍ജ് പറഞ്ഞു. മാണിക്കു സമ്മതമാണെങ്കില്‍ തനിക്കും എല്‍ഡിഎഫിലേക്കു പോകാന്‍ വിസമ്മതമില്ലെന്നു പി ജെ ജോസഫ് പറഞ്ഞതായും ജോര്‍ജ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍