UPDATES

പ്രളയം 2019

മുട്ടോളമില്ലാത്ത വെള്ളത്തിൽ പാത്രത്തിലിരുന്ന് ക്യാമ്പ് സന്ദർശനത്തിനെത്തി കോൺഗ്രസ് നേതാവ്; പരിഹാസവുമായി സോഷ്യൽ മീഡിയ

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.

ഏരാമല പഞ്ചായത്തിലെ തോട്ടുങ്ങലിന് സമീപം വെള്ളാറെ കഞ്ഞിപുരയിൽ നടക്കുന്ന ക്യാമ്പ് സന്ദർശിച്ചതാണ് കോൺഗ്രസ് നേതാവ് കോട്ടയിൽ രാധാകൃഷ്ണൻ. രാജകീയമായിരുന്നു യാത്ര. ഒരു വലിയ പാത്രത്തിൽ കസേരയിട്ട് അതിലിരുത്തിയാണ് നേതാവിനെ ക്യാമ്പിലേക്ക് കൊണ്ടുവന്നത്. മുട്ടോളം പോലുമില്ലാത്ത വെള്ളത്തിലാണ് നേതാവ് സുഖസഞ്ചാരം നടത്തുന്നത്. ഇത് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് വഴി വെച്ചിരിക്കുകയാണ്.

ഈ ചിത്രം നേതാവ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ക്യാമ്പ് സന്ദർശനം ഒരു അനുഭവമായെന്നും അദ്ദേഹം പറയുന്നുണ്ട്.

മൂന്നുപേർ ചേർന്നാണ് രാധാകൃഷ്ണനെ തള്ളിക്കൊണ്ടു വരുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fradhakrshnan.kotteyil%2Fposts%2F358211251783017&width=500″ width=”500″ height=”490″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍