UPDATES

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനം

അഴിമുഖം പ്രതിനിധി

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റും. ഈ കാര്യം കെ എം മാണി മുഖ്യമന്ത്രിയെ അറിയിച്ചു. പി ജെ ജോസഫും മാണിക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ജോര്‍ജിനെ നീക്കാനുള്ള തീരുമാനം ഉണ്ടായത്. ഈ യോഗത്തിലേക്ക് ജോര്‍ജിന് ക്ഷണമുണ്ടായിരുന്നില്ല. പി സിയെ സ്ഥനഭൃഷ്ടനാക്കുന്നതിനെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. എന്നാല്‍ തന്നെ മാറ്റേണ്ടന്നും സ്വയം രാജിവച്ചോളാമെന്നും ജോര്‍ജ് പാര്‍ട്ടിയെ വെല്ലുവിളിച്ചു. തന്നെ വിളിക്കാതെ കേരളകോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നതും തനിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതും അസംബന്ധമാണെന്നും മാണി രാഷ്ട്രീയമര്യാദ കാണിക്കണമായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

മാണിയെ സ്ഥിരമായി അധിക്ഷേപിക്കുന്ന ജോര്‍ജിനെതിരെ നടപടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ പാര്‍ട്ടി ചെയര്‍മാനായ കെ എം മാണിയോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ജോര്‍ജുമായി ഒത്തുപോകാനില്ലെന്നും മാണിയോട് ചേര്‍ന്ന് നില്‍ക്കുന്ന എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുമെങ്കിലും ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയൊന്നും സ്വീകരിക്കണ്ടയെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ കൂടുതല്‍ ദുര്‍ബലമാക്കുകയാണ് മാണിയും കൂട്ടരും ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനോടെല്ലാം ജോര്‍ജ് എങ്ങിനെ പ്രതികരിക്കുമെന്നുമാത്രം ആര്‍ക്കും നിശ്ചയമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍