UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിക്ക് അധിക സീറ്റ് നല്‍കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസില്‍ ധാരണ

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എമ്മിലെ പ്രതിസന്ധി തീര്‍ക്കുന്നതിനായി കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടത് തള്ളാന്‍ കോണ്‍ഗ്രസില്‍ ധാരണ. കോണ്‍ഗ്രസിന്റെ കൈവശമുള്ള സീറ്റുകള്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

ഇത് കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വഷളാക്കും. ഇത് പാര്‍ട്ടിയെ പിളര്‍പ്പ് അനിവാര്യമാക്കും. പി ജെ ജോസഫ് ഗ്രൂപ്പില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഇടതുപക്ഷത്തിലേക്ക് പോകുമെന്ന നിലപാടിലാണുള്ളത്.

കേരള കോണ്‍ഗ്രസിലെ വിമതരുടെ ഇടതു മുന്നണിയിലേക്കുള്ള പ്രവേശന കാര്യത്തില്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. വിമതരുമായി ഇടതുപക്ഷം ധാരണയിലെത്തിയിട്ടുണ്ട്. മധ്യ കേരളത്തില്‍ മൂന്ന് സീറ്റുകള്‍ നല്‍കിയേക്കും. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നും രണ്ട് സീറ്റുകള്‍ കൂടി വാങ്ങിയെടുത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും ആന്റണി രാജുവിനേയും ഒപ്പം നിര്‍ത്താനായിരുന്നു മാണിയുടെ പദ്ധതി. എന്നാല്‍ ഇതിനെതിരെ കേരള കോണ്‍ഗ്രസിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍