UPDATES

കേരള കോണ്‍ഗ്രസ്(എം) ഉന്നതാധികാരസമിതിയോഗം ഇന്ന്; ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു നീക്കും

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എമ്മിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി സി ജോര്‍ജിനെ നീക്കാനുള്ള തീരുമാനം ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി ഉന്നതാധികാരയോഗത്തില്‍ ഉണ്ടാകും. പാര്‍ട്ടിക്കെതിരെ നീങ്ങുന്നതിനുള്ള അച്ചടക്കനടപടിയന്ന നിലയ്ക്കായിരിക്കും ജോര്‍ജിനെ നീക്കം ചെയ്യുന്നത്. ഉന്നതാധികാര സമിതിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കാനാണ് തീരുമാനം.അതേസമയം ജോര്‍ജിനെ മാറ്റിയാല്‍ പകരം ഫ്രാന്‍സീസ് ജോര്‍ജിനെ വൈസ് ചെയര്‍മാനാക്കണമെന്ന്‌ ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്.

എംഎല്‍എമാര്‍ക്ക് ഉന്നതാധികാര സമിതിയില്‍ തുടരാമെന്ന സാങ്കേതികത്വവും ഒഴിവാക്കിയായിരിക്കും നടപടി. ബാര്‍ കോഴയും പിസി ജോര്‍ജ്ജ് ഉന്നയിച്ച അഴിമതി ആരോപണങ്ങളും അണികള്‍ക്കിടയിലുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്യും. രാഷ്ട്രീയ വിശദീകരണ യോഗങ്ങളടക്കം പാര്‍ട്ടി പരിപാടികള്‍ക്കും രൂപം നല്‍കും. മൂന്നരയ്ക്കാണ് ഉന്നതാധികാര സമിതിയോഗം. ജില്ലാ പ്രസിഡന്റുമാരെ കൂടി ഉള്‍പ്പെടുത്തി സംയുക്തയോഗവും ചേരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍