UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയും ജോസഫും കൂടിക്കാഴ്ച നടത്തി

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ കെ എം മാണിക്കും പിജെ ജോസഫും തമ്മില്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. തങ്ങളെ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് ഇന്നലെ ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഭിന്നത പുറത്തു വരികയും പിളര്‍പ്പിലേക്ക് എന്ന സൂചന നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇന്ന് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

പത്ത് മിനിട്ട് മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ആറ് സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. പൂഞ്ഞാര്‍ അടക്കം രണ്ട് സീറ്റുകളാണ് അധികമായി ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജോസഫ് ഗ്രൂപ്പിന് രണ്ട് സീറ്റുകള്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കുകയുള്ളൂവെന്ന് മാണി ഗ്രൂപ്പ് പറഞ്ഞതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍