UPDATES

ട്രെന്‍ഡിങ്ങ്

“അണപ്പല്ലുകൊണ്ടിറുമ്മുകയും, മുന്‍പല്ലുകൊണ്ടുകൊണ്ടു ചിരിക്കുകയും ചെയ്യുന്നവര്‍”; ജോസഫ് പക്ഷത്തെ അപഹസിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

“ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്നു വിഡ്ഢീയാവാണവരുടെ നിയോഗം. അവര്‍ക്കു സ്ഥാനാര്‍ത്ഥി ജോസ് ടോം നല്‍കിയ മറുപടി കുറിക്കു കൊള്ളുന്നതാണ്.”

പി ജെ ജോസഫിനെ ലക്ഷ്യമിട്ട് രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് എം മുഖപത്രം പ്രതിഛായ. 2019 സെപ്റ്റംബര്‍ 4-ാം തീയതിയില്‍ എത്തിയ പ്രതിഛായ-യുടെ മുഖപ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെയാണ്-

‘ഈ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാനായ രാഷ്ട്രീയ നേതാവാണ് കെ എം മാണി. അദ്ദേഹം 13 തെരഞ്ഞെടുപ്പുകളില്‍ തുടരെ വിജയിച്ചിടമാണു പാലാ. കേരളാ കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജ്ഞാനസ്‌നാന വേദികൂടിയാണിവിടം. അവിടെ പാര്‍ട്ടിയുടെയും നേതാവിന്റെയും പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കരുത്തുള്ള ഒരു സ്ഥാനാര്‍ത്ഥിയാണു വേണ്ടത്. ‘അണപ്പല്ലുകൊണ്ടിറുമ്മുകയും മുന്‍പല്ലുകൊണ്ടു ചിരിക്കുകയും’ ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്കു യാതൊരു പ്രസക്തിയുമില്ല. അതു തന്നെയാണിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സിരകളില്‍ കേരളകോണ്‍ഗ്രസ് രക്തമൊഴുകുന്ന, ജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നു.

 

എന്നിട്ടും ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കാന്‍ മടിക്കുന്നില്ല. ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്നു വിഡ്ഢീയാവാണവരുടെ നിയോഗം. അവര്‍ക്കു സ്ഥാനാര്‍ത്ഥി ജോസ് ടോം നല്‍കിയ മറുപടി കുറിക്കു കൊള്ളുന്നതാണ്: ‘എന്റെ ചിഹ്നം കെ.എം.മാണിയാണ്.’ അതങ്ങനെ തന്നെയാണ്. കേരളാ കോണ്‍ഗ്രസ് (എം) നു കെ.എം.മാണിയല്ലാതെ മറ്റെന്തു ചിഹ്നമാണുള്ളത്?’

പ്രതിഛായ-യില്‍ വന്ന മുഖപ്രസംഗം കേരളകോണ്‍ഗ്രസില്‍ വിവാദമായിക്കൊണ്ടരിക്കുകയാണ്. ഇതോടെ കേരളകോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗവും പി ജോ ജോസഫ് വിഭാഗലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയും ചെയ്തു.

Read: ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍