UPDATES

പാര്‍ട്ടിയെയും നേതാക്കളെയും കരിവാരി തേക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നു: കേരള കോണ്‍ഗ്രസ് എം

അഴിമുഖം പ്രതിനിധി

പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും നേതാക്കളെ കരിവാരിത്തേക്കാനുമാണ് ജോര്‍ജിന്റെ ശ്രമം. കെ എം മാണിയുടെ രാജിയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നേയില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ പേര് വലിച്ചിഴച്ചത് ഖേദകരമാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് തന്നെക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് ജോര്‍ജ് പ്രതികരിച്ചത്. പ്രസ്താവനയിറക്കിയവര്‍ക്ക് കുറച്ചുകഴിയുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകുമമെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ജോര്‍ജ് കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയത്. മാണി മാറിയാല്‍ പകരം സി എഫ് തോമസ് മന്ത്രിയാകുമെന്നും ജോസ് കെ മാണിയെ മന്ത്രിയാക്കുന്നത് നീതിയല്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു ജോസ്. കെ മാണി പിഞ്ച് ഇലയാണെന്നായിരുന്നു ജോര്‍ജിന്റെ അഭിപ്രായം. പാര്‍ട്ടിക്ക് എട്ട് എംഎല്‍എമാരുള്ളപ്പോള്‍ ഒരു എംപിയെ രാജിവയ്പ്പിച്ച് മന്ത്രിയാക്കേണ്ട കാര്യമില്ല. കുടുംബവാഴ്ച്ച നടക്കാന്‍ ഇത് കോണ്‍ഗ്രസ് അല്ലെന്നും ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം ജോര്‍ജിന്റെ ആരോപണങ്ങളെ അവഗണിച്ച കെ എം മാണി, 85 ദിവസമായിട്ടും ഒരു തെളിവുപോലും ഹാജരാക്കാന്‍ കഴിയാത്ത ബാര്‍ കോഴ ആരോപണത്തെ പുച്ഛിച്ചു തള്ളുന്നുവെന്നാണ്പ്രതികരിച്ചത്.

തന്റെ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണും. കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ നേതൃത്വമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയില്ലെന്നും ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും ജോസ് കെ മാണി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍