UPDATES

കൊല്ലാൻ ശ്രമിച്ചത് ഷംസീർ; വോട്ടെടുപ്പ് കഴിഞ്ഞയുടൻ ആക്രമിച്ചത് ഉത്തരവാദിത്വം ജയരാജന്റെ തലയിലിടാൻ: സിഒടി നസീർ

ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകാൻ തയ്യാറെടുക്കുകയാണ് താനെന്നും സിഒടി നസീർ പറഞ്ഞു.

വടകരയിൽ തന്നെ കൊല ചെയ്യാൻ ശ്രമിച്ചത് സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായ എഎൻ ഷംസീറിന്റെ ആളുകളാണെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന സിഒടി നസീർ. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെ പ്രതിക്കൂട്ടിലാക്കുക ലക്ഷ്യം വെച്ചായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞയുടൻ തന്നെ തന്നെ ആക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റിഫോർ ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഷംസീറിനെതിരെ താൻ മൊഴി നൽകിയെന്നും പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും സിഒടി നസീർ ആരോപിച്ചു.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ താൻ പ്രതികരിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് ഷംസീർ ഭീഷണിപ്പെടുത്തിയിരുന്നു.

ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകാൻ തയ്യാറെടുക്കുകയാണ് താനെന്നും സിഒടി നസീർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തു വന്നിരുന്നു. ‘പിണറായിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കു വേണ്ടി’ കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍