UPDATES

കേരളം

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ചു കൊന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യം ചെയ്‌തെന്നാരോപിച്ച്

അരുനെല്ലൂരിലുള്ള ഒരു പെണ്‍കുട്ടിയെ കമന്റടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയുടെ പിതാവ് അരിനെല്ലൂര്‍ തെക്കുഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ് ജയില്‍ വാര്‍ഡന്‍ വിനീത്.

ക്രൂരമായ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന്പ്ലസ്ടു വിദ്യാര്‍ത്ഥി  മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. കൊല്ലം ജില്ല ജയില്‍ വാര്‍ഡന്‍ വിനീതാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു വിനീതിന്റെ നേതൃത്വത്തില്‍ പ്ല്‌സ് ടു വിദ്യാര്‍ത്ഥിയായിരുന്ന രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിക്കുന്നത്. ആളുമാറിയായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. അതേസമയം സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണ് രഞ്ജിത്തിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. പ്രതി വിനീത് സരസന്‍ പിള്ളയുടെ സഹോദരന്റെ മകനാണ്.

മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിനീതിനും മറ്റുള്ളവര്‍ക്കുമെതിരേ രഞ്ജിത്തിന്റെ അമ്മ രജനി ചവറ തെക്കുഭാഗം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നതാണ്. പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നതുമാണ്. എന്നാല്‍ ഫ്രെബുവരി 16 ന് നടന്ന മര്‍ദ്ദനത്തില്‍ പരാതി കിട്ടി പത്തു ദിവസത്തോളം കഴിഞ്ഞിട്ടും വിനീത് ഉള്‍പ്പെടെയുള്ള പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചിരുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒടുവില്‍ രഞ്ജിത്തിന്റെ മരണശേഷമാണ് ഈ വിഷയത്തില്‍ പൊലീസ് കാര്യമായി ഇടപെടുന്നതെന്നും വനീതിനെ അറസ്റ്റ് ചെയ്യുന്നതെന്നും അയല്‍വാസികള്‍ ആരോപിക്കുന്നു.

രഞ്ജിത്തിന്റെ മരണശേഷം ഒളിവില്‍ പോയിരുന്ന വിനീതിനെ ചവറ തെക്കുഭാഗം പോലീസ് ആണ് അറസ്റ്റ് ചെയ്യുന്നത്. വിനീതിനെ ചോദ്യം ചെയ്ത് വരികയാണെന്നും മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ നേരത്തെ തന്നെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളതാണെന്നും പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റിന് ശേഷമേ വിനീതിനെതിരേ കൊലപാതക കുറ്റം ഉള്‍പ്പടെയുള്ള കേസുകള്‍ ചാര്‍ജ് ചെയ്യുന്ന കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും തെക്കുംഭാഗം പൊലീസ് അഴിമുഖത്തോട് പ്രതികരിച്ചപ്പോള്‍ അറിയിച്ചു. രഞ്ജിത്തിനെ മര്‍ദ്ദിക്കാന്‍ വിനീതിനൊപ്പമുണ്ടായിരുന്നവരെയും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. ജയില്‍ വാര്‍ഡനായ വിനീതിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട്.

രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് ഇന്ന് വൈകിട്ട് 3.30ന് സംസ്‌കരിക്കും. കൂലിപ്പണികാരനായ രാധാകൃഷ്ണനാണ് രഞ്ജിത്തിന്റെ പിതാവ്. അമ്മ രജനി, സഹോദരന്‍ രാഹുല്‍.

. “നമ്മുടെ കോഴിക്കോട് ഇങ്ങനെ നടക്കുമോ?”; സംഘ പരിവാര്‍ ഭീഷണിയില്‍ കോഴിക്കോട്ടെ കറാച്ചി ദര്‍ബാര്‍ ഹോട്ടലിലെ ‘ക’ ഫ്ലക്സ് കൊണ്ട് മറക്കേണ്ടിവന്ന ഹോട്ടലുടമ ചോദിക്കുന്നു

ട്രൈബല്‍ വകുപ്പ് കൊടുത്ത ആട്ടിന്‍കൂട് വനം വകുപ്പ് തകര്‍ത്തത് തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച്; കേരളത്തില്‍ ആദിവാസികളെ കാട്ടില്‍ നിന്നും ആട്ടിയോടിക്കുന്നത് ഇങ്ങനെയാണ്

 

അരിനെല്ലൂര്‍ ഭാഗത്തുള്ള ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു രഞ്ജിത്തിനെ വീട്ടില്‍ കയറി വിനീതിന്റെ നേതൃത്വത്തില്‍ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നത്. തനിക്ക് ഇങ്ങനെയൊരു പെണ്‍കുട്ടിയെ അറിയില്ലെന്നും ആളുമാറിയാതാണെന്നും രഞ്ജിച്ച് കരഞ്ഞപേക്ഷിച്ചിട്ടും ചെവിക്കൊള്ളാതെയായിരുന്നു പ്രതികള്‍ മര്‍ദ്ദിച്ചത്. സംഭവത്തെ കുറിച്ച് രഞ്ജിത്തിന്റെ അയല്‍വാസി അഭിലാഷ് പറയുന്നത് ഇങ്ങനെയാണ്; ‘ഫെബ്രുവരി 16ന് രാത്രി ഒന്‍പത് മണിയോടെ വിനീതിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രാത്രി പത്തരയോടെ വീണ്ടും എത്തി വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ പിടിച്ചിറക്കി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അരിനെല്ലൂരിലുള്ള ഒരു പെണ്‍കുട്ടിയെ കമന്റടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയുടെ പിതാവ് അരിനെല്ലൂര്‍ തെക്കുഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ് വിനീത്. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും രഞ്ജിത്തിനെ മര്‍ദ്ദിക്കുന്നത് അവര്‍ തുടരുകയായിരുന്നു.

മാതാപിതാക്കളുടെയും നാട്ടുകാരുടെയും മുന്നിലിട്ടായിരുന്നു രഞ്ജിത്തിനെ അടിച്ചത്. മര്‍ദ്ദനത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് രഞ്ജിത്തിന് അപസ്മാരം വരുകയും വീഴുകയും ചെയ്തു. രഞ്ജിത്തിന് ആദ്യമായിട്ടാണ് ഫിറ്റ്സ് വരുന്നത്. അത് പിന്നെ മാറിയിയുമില്ല. കാര്യമായ പരിക്കേല്‍ക്കുകയും തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്ത രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് ബോധക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ഡെിക്കല്‍ കോളേജിലേക്ക് ചൊവ്വാഴ്ച കൊണ്ടുവരുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ രഞ്ജിത്ത് മരണപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസിനോട് മര്‍ദ്ദനത്തെക്കുറിച്ച് രഞ്ജിത്ത് വെളിപ്പെടുത്തിയതിന്റെ വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍