UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇഷ്ടമുള്ളവരുടെ കൂടെ ശയിക്കുക, മാന്യന്മാരെ തെറിവിളിക്കുക, റെഡ് സ്റ്റാറില്‍ നിന്ന് റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്ക് സിപിഎം മാറി’: പി കെ കൃഷ്ണദാസ്

‘മണ്ടപോയ തെങ്ങിന് വെള്ളമൊഴിക്കുന്നതുപോലെയാണ് എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്യുന്നത്. വെള്ളം നനയ്ക്കുന്നവര്‍ തളരുമെന്നല്ലാതെ തെങ്ങില്‍ ഒന്നും കായ്ക്കാന്‍ പോകുന്നില്ല. ‘

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്. ‘റെഡ് സ്റ്റാര്‍ രാഷ്ട്രീയത്തില്‍ നിന്നു റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്ക് സിപിഎം മാറി. ഇഷ്ടമുള്ളവരുടെ കൂടെ ശയിക്കുക, തെരുവിലിറങ്ങി മാന്യന്മാരെ തെറിവിളിക്കുക ഇതാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ശൈലി.’ കൃഷ്ണദാസ് ആരോപിച്ചു.

കൃഷ്ണ ദാസ് തുടരുന്നു, എന്‍ഡിഎയെ എതിര്‍ക്കാന്‍ ദേശീയതലത്തില്‍ ‘കോമാ’ (കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ്) സഖ്യമുണ്ടാക്കിയ സിപിഎം നേതാക്കളാണ് കേരളത്തില്‍ കോ-ലീ- ബി (കോണ്‍ഗ്രസ് – ലീഗ് – ബിജെപി) സഖ്യമുണ്ടെന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി നടപടി നേരിട്ട സി ദിവാകരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയത് ‘കോമാ’ ധാരണ പ്രകാരമാണ്.

മോദി വേണോ? രാഹുല്‍ വേണോ?.. ഈ തിരഞ്ഞെടുപ്പിലെ ചോദ്യം ഇതാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ആഗ്രഹിച്ച് ദേശീയ തലത്തില്‍ കൂട്ടുകെട്ടുണ്ടാക്കിയ യെച്ചൂരിക്കും കാരാട്ടിനും കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് കോടിയേരിക്ക് അറിയില്ലേ? പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമെങ്കിലും സിപിഎമ്മിന്റെ കേരള ഘടകത്തിന്റെ ഭാഗമാണ് മാഹി. അവരോട് കൈപ്പത്തിക്ക് വോട്ടുചെയ്യാനല്ലേ കോടിയേരി പറഞ്ഞത്?

കളിയിക്കാവിള കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുന്ന സിപിഎം നേതാക്കള്‍ക്ക് ബിജെപിക്കെതിരെ അരോപണം ഉന്നയിക്കാനുള്ള രാഷ്ട്രീയ ധാര്‍മികതയെന്താണ്? മണ്ടപോയ തെങ്ങിന് വെള്ളമൊഴിക്കുന്നതുപോലെയാണ് എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്യുന്നത്. വെള്ളം നനയ്ക്കുന്നവര്‍ തളരുമെന്നല്ലാതെ തെങ്ങില്‍ ഒന്നും കായ്ക്കാന്‍ പോകുന്നില്ല. എന്ന് പറഞ്ഞ കൃഷ്ണദാസ് കേരളവും നരേന്ദ്രമോദിക്ക് ഒപ്പമാണെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും വരാന്‍പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍