UPDATES

പ്രളയം 2019

സ്വന്തം വീഴ്ചകൾ മറച്ചു വെക്കാൻ പ്രളയക്കെടുതികളെ നേരിടുന്നതിനെ സിപിഎം രാഷ്ട്രീയവൽക്കരിക്കുന്നെന്ന് വി മുരളീധരൻ

52.27 കോടി രൂപ അടിയന്തിര സഹായമായി കേന്ദ്ര സർക്കാർ കേരളത്തിനനുവദിച്ചതായി മുരളീധരൻ പറഞ്ഞു.

പ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമ്പോൾ സിപിഎം അതിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വന്തം വീഴ്ചകൾ മറച്ചു പിടിക്കാനാണ് സിപിഎം ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

52.27 കോടി രൂപ അടിയന്തിര സഹായമായി കേന്ദ്ര സർക്കാർ കേരളത്തിനനുവദിച്ചതായി മുരളീധരൻ പറഞ്ഞു. കുടാതെ 4.42 കോടി രൂപയുടെ മരുന്നുകളും കേരളത്തിനനുവദിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിനും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വി മുരളീധരൻ പറഞ്ഞു.

അതെസമയം കേരളത്തിന് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ള സഹായങ്ങളെല്ലാം കേന്ദ്രം ചെയ്തു തന്നിട്ടുണ്ടെന്ന് കഴിഞ്ഞദിവസത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സാമ്പത്തികനഷ്ടങ്ങളുടെ കണക്കെടുപ്പുകൾക്കു ശേഷമേ അത്തരം ആവശ്യങ്ങൾ മുമ്പോട്ടു വെക്കൂ എന്നും അദ്ദേഹം പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍