UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് കോംഗോ പനി; എത്തിയത് യുഎഇയിൽ നിന്ന്?

പനി ബാധയിൽ മരണസാധ്യത 40 ശതമാനമാണ്.

സംസ്ഥാനത്ത് ഇതാദ്യമായി ‘കോംഗോ പനി’ റിപ്പോർട്ട് ചെയ്തു. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാൻ പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകൾ വഴിയാണ് ഈ രോഗം പടരുക. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. ശരീരസ്രവങ്ങൾ, രക്തം എന്നിവ വഴിയാണ് പകരുക. നെയ്‌റോ വൈറസുകളാണ് രോഗം പരത്തുന്നത്.

പനി ബാധയിൽ മരണസാധ്യത 40 ശതമാനമാണ്.

കഴിഞ്ഞമാസം ഇരുപത്തേഴാം തിയ്യതിയാണ് മലപ്പുറം സ്വദേശി യുഎഇയിൽ നിന്ന് എത്തിയത്. ഇദ്ദേഹത്തിന് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോംഗോ പനി സ്ഥിരീകരിച്ചു.

പനി ബാധിച്ച് വേഗത്തിൽ തന്നെ ചികിത്സ തേടിയതിനാൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. വിദേശത്തു നിന്ന് രോഗബ്ധയുണ്ടായതിനാൽ മറ്റുള്ളവരിലേക്കും പകർന്നിരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്.

ക്രിമിയൻ-കോംഗോ പെമോറാജിക് ഫീവർ

മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. പനി, മസിലുകൾക്ക് വേദന, ചർദ്ദി, വയറിളക്കം, ചർമത്തിൽ നിന്നും രക്തസ്രവം തുടങ്ങിയ ലക്ഷണങ്ങൾ ഈ രോഗത്തിനുണ്ട്. രോഗബാധയുണ്ടായി രണ്ടാഴ്ചയ്ക്കകം ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കപ്പെടും. കാർഷികവൃത്തി ചെയ്യുന്നവർക്കിടയിലാണ് ഈ രോഗബാധ സാധാരണമായി കാണപ്പെടുന്നത്. മനുഷ്യരിൽ നിന്ന് ശരീരസ്രവങ്ങൾ വഴിയും രക്തം വഴിയും പകരും. ഇതിന് വാക്സിനുണ്ടെങ്കിലും വിപണിയിൽ വ്യാപകമായി ലഭ്യമല്ല.

ഒന്ന് മുതൽ മൂന്നു ദിവസം വരെയാണ് വൈറസിന്റെ ബീജഗർഭകാലം. സാധാരണഗതിയിൽ അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ രോഗി ലക്ഷണങ്ങൾ പുറത്തുകാണിച്ചു തുടങ്ങും. 75% കേസുകളിലും ത്വക്കിൽ നിന്നും രക്തസ്രാവമുണ്ടാകും. ഇത് മൂന്നു മുതൽ അഞ്ചു വരെ ദിവസങ്ങൾക്കുള്ളിൽ സംഭവിക്കും. കിഡ്നി, ലിവർ തുടങ്ങിയ ശരീരാവയവങ്ങളെയാണ് രോഗം ഏറ്റവും മാരകമായി ബാധിക്കുക. ശ്വാസകോശത്തെയും ബാധിക്കും.

ആഫ്രിക്ക, മധ്യേഷ്യ, ബാൾക്കാൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. രോഗബാധിതരിൽ പത്ത് മുതൽ നാൽപ്പത് ശതമാനം വരെ മരണസാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍