UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസ ക്യാമ്പുകളിൽ ക്രിമിനൽ ഇടപെടൽ; തടയാൻ ഡിജിപിയുടെ പ്രത്യേക നിർദ്ദേശം

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച സ്കൂളുകൾ വൃത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ക്രിമിനലുകൾ ശ്രമിക്കുന്നതായി പൊലീസിന്റെ വിലയിരുത്തൽ. പലരും ചില രാഷ്ട്രീയ പാർട്ടികളുടെ ആളുകളാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്വന്തം നേട്ടത്തിനായി വഴി മാറ്റാനാണ് ഇവരുടെ ശ്രമം. ഇതിനെതിരെ കർശനമായ നടപടിയെടുക്കുമെന്ന് പ്രത്യേക സർക്കുലറിൽ ഡിജിപി വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ‘ക്രഡിറ്റ്’ സ്വന്തമാക്കാൻ ചിലർ രംഗത്തുണ്ട്. സ്വന്തം കൊടികളും ബാനറുകളും മറ്റുമായി ക്യാമ്പുകളിൽ ഇവരെത്തുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

താമസിക്കാൻ വീടില്ലാത്തവർക്ക് ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ താമസസൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്കി അവലോകന യോഗത്തിൽ നിർദ്ദേശം നൽകി. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് സഹായധനമായ 10,000 രൂപ നൽകാൻ തുടർച്ചയായ ബാങ്ക് അവധി കാരണം സാധിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ തുക ഉടൻ ലഭ്യമാക്കും. ജില്ലാ കളക്ടർമാർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വെക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച സ്കൂളുകൾ വൃത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍