UPDATES

വായിച്ചോ‌

ചെന്നിത്തല എന്തു പറയണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്; അയാളോട് സഹതാപം മാത്രമേയുള്ളൂ: തോമസ് ഐസക്

ഇപ്പോഴത്തെ പ്രതിസന്ധിയെ കേരളം മറികടക്കുമെന്നും കൂടുതൽ സമ്പന്നവും ശക്തവുമായ ഒരു കേരളത്തെ കെട്ടിപ്പടുക്കാനുള്ള അവസരമായാണ് ഇതിനെ തങ്ങൾ കാണുന്നതെന്നും ഐസക് പറഞ്ഞു.

പ്രളയക്കെടുതിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പരാതിയുന്നയിക്കുന്ന പ്രതിപക്ഷ നേതാവിനോട് സഹതാപം മാത്രമേയുള്ളൂവെന്ന് മന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് പറയേണ്ടതെന്നും അറിയാതെ ആശയക്കുഴപ്പത്തില്‍ വീണിരിക്കുകയാണ് ചെന്നിത്തലയെന്നും അദ്ദേഹം സ്വന്തം വാദങ്ങളെത്തന്നെ നിഷേധിച്ചു കൊണ്ടിരിക്കുകയാണെന്നും ഐസക് ദി വീക്ക് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ‌ പറഞ്ഞു.

വലിയ പാഠങ്ങളാണ് വെള്ളപ്പൊക്കം കേരളത്തിന് നൽകുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. പ്രക‍ൃതിയെ മാനിക്കണമെന്ന പാഠം കേരളം ഇതിൽ നിന്ന് പഠിക്കേണ്ടതുണ്ട്. പരിസ്ഥിതി സംബന്ധമായ കർശനമായ തത്വങ്ങൾ ഭാവിയിൽ നാം പാലിക്കേണ്ടി വരും. നദീതീരങ്ങളിൽ കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും പണിതാൽ അവ തുടച്ചുനീക്കപ്പെടുമെന്നതിൽ സംശയമില്ല.

ഇപ്പോഴത്തെ പ്രതിസന്ധിയെ കേരളം മറികടക്കുമെന്നും കൂടുതൽ സമ്പന്നവും ശക്തവുമായ ഒരു കേരളത്തെ കെട്ടിപ്പടുക്കാനുള്ള അവസരമായാണ് ഇതിനെ തങ്ങൾ കാണുന്നതെന്നും ഐസക് പറഞ്ഞു.

കൂടുതല്‍ വായിക്കാന്‍: ദി വീക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍