UPDATES

സഹപ്രവര്‍ത്തകന്‍ കാശ്മീരില്‍ തടവിലായിട്ടും ഐഎംഎ പ്രതികരിച്ചില്ല; പ്രതിഷേധിച്ച് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച് മലയാളി ഡോക്ടര്‍

“നേതൃത്വം തന്നെ അത്തരമൊരു നിലപാട് സ്വീകരിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് ശബ്ദമില്ല. തടങ്കലില്‍ വയ്ക്കുന്നത് എനിക്ക് ന്യായീകരിക്കാന്‍ കഴിയില്ല.” ഡോ. ബാബു

ഡോ. ഒമര്‍ സലിം ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ജമ്മുകാശ്മീരില്‍ തടവിലായിട്ടും മൗനം പാലിച്ചിരിക്കുന്ന ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാന്‍ഡിംഗില്‍ കമ്മറ്റി (മീഡിയ) യില്‍ നിന്ന് രാജിവച്ച് മലയാളി ഡോക്ടര്‍. കണ്ണൂര്‍ സ്വദേശിയായ കെ വി ബാബുവാണ് ഡോക്ടര്‍മാരുടെ ദേശീയ സംഘടനയുടെ കമ്മറ്റിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഡോ. കെ വി ബാബു രാജിവച്ചത്.

‘സംഘടനയുടെ ദേശീയ തലത്തില്‍ നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും ഡോ. ഒമര്‍ സലിമിന് പിന്തുണ നല്‍കാന്‍ ഐഎംഎ തയ്യാറായില്ല. അതിനാല്‍, ഐഎംഎയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് തോന്നി. നേതൃത്വം തന്നെ അത്തരമൊരു നിലപാട് സ്വീകരിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് ശബ്ദമില്ല. തടങ്കലില്‍ വയ്ക്കുന്നത് എനിക്ക് ന്യായീകരിക്കാന്‍ കഴിയില്ല.’ എന്നാണ് ഡോ. ബാബുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കടുത്ത നിയന്ത്രണങ്ങള്‍ കാരണം കാശ്മീരില്‍ ആവശ്യത്തിന് മരുന്നില്ലെന്നും അത്യാവശ്യത്തിനുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തിനെ തുടര്‍ന്ന് വിവരങ്ങള്‍ കാണിച്ച് പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്നും മാധ്യമങ്ങളോട് സംസാരിച്ചുവെന്നും കാട്ടിയാണ് ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ഒമര്‍ സലിമിനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28ന് ഡോ. ഒമര്‍ സലിമിനെ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഡോ.ബാബുവിന്റെ നിലപാടിനെ ഐഎംഎ അപലപിച്ചു. വരും ആഴ്ചകളില്‍ പ്രതിനിധി സംഘം കാശ്മീര്‍ സന്ദര്‍ശിക്കുകയും തടവിലായ ഡോക്ടറെ കണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും അന്വേഷിക്കുകയും ചെയ്യുമെന്നും ഐഎംഎ പ്രതികരിച്ചു.

Read: ഈ സ്ത്രീയെ അറിയുമോ? സര്‍ സി.പിയുടെ ഭീഷണി പോലും വകവച്ചിട്ടില്ലാത്ത മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍