UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത്സരിക്കാനില്ലെന്ന് ബാലകൃഷ്ണപിള്ള

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. കൊട്ടാക്കര സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫുമായി പിടിവാശിക്കില്ലെന്നും മണ്ഡലം നല്‍കണമെന്ന് ഇടതു മുന്നണിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കരയില്‍ ആര് മത്സരിക്കണമെന്ന് എല്‍ഡിഎഫും പത്തനാപുരത്ത് ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയും തീരുമാനിക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന് എതിരായ വിധിയെഴുത്താണ് ഉണ്ടാകാന്‍ പോകുന്നതെന്നും മാണിക്കെതിരായ ബാര്‍ കോഴ കേസ് ഗൂഢാലോചനയില്‍ കോട്ടയത്തെ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിളര്‍ന്നുണ്ടായ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഭാവി അരമനകളെ ആശ്രയിച്ചാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍